Chapter Title : നാമം ഇല്ലാത്തവൾ 8 [വേടൻ]
നമ്മടെ കൊച്ച് രണ്ടീസം അല്ലലോ ലീവ് എടുത്തത്.
"" എടാ ചെല്ലേടാ.. ഒന്നുപ്പോയി സംസാരിക്ക് ചെല്ല്.. ""
ന്നോടായി പറഞ്ഞ് മാഗി അവളെ നോക്കി അവൻ വരും എന്ന് കണ്ണുകാണിച്ചു
"" ഓ ഇനി നമ്മളായി ആരുടേം ഡോക്ടർ പടുത്തം മുടക്കുന്നില്ലേ..!!""
ആത്മഗതം പറയുന്നപോലെ പറഞ്ഞ് ഡോറും തുറന്ന് വെളിയിൽ ഇറങ്ങുമ്പോൾ അവളൊന്ന് ഏക്കി ചിരിച്ചു, പിന്നെ അവളുടെ ഒപ്പം അകത്തേക്ക് നടന്നു
"" മനുഷ്യനായി കഴിഞ്ഞാൽ ഇത്ര അഹങ്കാരം പാടില്ല.. അതെങ്ങനെയാ മനുഷ്യനെ കുത്തി കീറാൻ അല്ലെ പടിക്കണേ.. ഗമ... അമ്പോ ഗമക്ക് ഒരു കുറവുമില്ല..""
ന്നും കൂടെഞാൻ പറഞ്ഞതും അവള് വീണ്ടും ചിരി തുടങ്ങി. അതിന് കണ്ണുരുട്ടിപേടിപ്പിച്ചതും
"" ഞാൻ ചിരിച്ചൊന്നുല്ല.. ""
"" കള്ളം പറയുന്നോടി ഉണ്ടക്കണ്ണി.. മത്തങ്ങാ മോറി.. ""
പിന്നതു ഒന്നിച്ചൊരു ചിരിയിലേക്ക് വഴിമാറി, അല്ലേലും അധികാനേരമൊന്നും നീണ്ടുപോകില്ല ഇത്., അങ്ങനെ അവളുടെ പ്രിൻസിപ്പൽനെ കണ്ട് കാര്യവും ബോധിപ്പിച്ചു വെളിയിൽ ഇറങ്ങുമ്പോൾ ഇവളെ കണ്ട് കുറച്ച് പേര് ഞങ്ങളെ വളഞ്ഞു.
"" എവിടായിരുനേടി...! നിന്റെ കറക്കമൊക്കെ കഴിഞ്ഞോ.. ""
കുട്ടത്തിലൊരുത്തൻ അവളോട് ചോദിച്ചതും അവള് തലയനക്കി, ഇവളിത്രെ പെട്ടെന്ന് ഇവിടെ കമ്പനി ആയോ... പിന്നെ അവളുടെ കൂട്ടുകാരികൾ വന്ന് കുശലം ചോദിച്ചു, ദോഷം പറയരുതല്ലോ നല്ല പിള്ളാര്.. ന്താ സ്നേഹം.
"" ഇതാണ് നിങ്ങള് ഇടക്ക് തിരക്കാറുള്ള ന്റെ ഹസ്ബൻഡ് അർജുൻ, ഏട്ടാ ഇതാ ന്റ ഫ്രണ്ട്സ്.""
ഞാൻ എല്ലാരേം നോക്കിയോന്ന് ചിരിച്ചു, അവർ തിരിച്ചും,
"" ഓ ഇതായിരുന്നോ കക്ഷി..! "" ന്നൊരു അടക്കം പറച്ചിലും ഇതിനിടക്ക് ഞാൻ
💬 Comments
View all comments