0%

Chapter Title : നാമം ഇല്ലാത്തവൾ 8 [വേടൻ]

Author : Kambikathakal Read All Parts 3K

കണ്ടിട്ട് ആർക്കും സമയം ഇല്ലെന്ന് മനസിലായി പിന്നേ ഉള്ളത് മാഗിയാണ് അവളാണെങ്കിൽ ശെരിയാകില്ല വേറെ വല്ലതും രാത്രിയിൽ വേണമെങ്കിൽ അവളെ കോണ്ട് ഒക്കുവോ.. പിന്നെയുള്ളത് വിഷ്ണു.. ഇയ്യോ അങ്ങോട്ട് ചിന്ത പോലും പോകണ്ട..

"" അത്.. അജുനൊരു ബുദ്ധിമുട്ടാകില്ലേ.. താൻ പൊക്കോഡോ.. ഞാൻ അഡ്ജസ്റ്റ് ചെയ്തോളാം.. ""

ന്നാൽ ഞാൻ അത് ശ്രദ്ധിക്കാതെ മാഗിയോട് കാര്യങ്ങൾ സംസാരിച്ചു. പിന്നെ വെളിയിലേക്ക് ഇറങ്ങി..

"" ദേ പ്രായത്തിനു മൂത്തതാന്നൊന്നും നോക്കില്ലാട്ടോ.. പൊട്ടത്തരം പറഞ്ഞിട്ട് പിന്നേം ന്യായം പറഞ്ഞാൽ ഒറ്റ ചവിട്ട് വെച്ചങ് തരും പറഞ്ഞേക്കാം.. കല്യാണം കഴിക്കാത്ത പെങ്കൊച്ചിനോട് ആരേലും പറയുന്നതാണോ ഇങ്ങനെ.."" ചെന്നതും കേട്ടതിതാണ്, തല കുമ്പിട്ട് നില്കുവാണ് അവൻ, അവനങ്ങനെ ആരേം വക വയ്ക്കാത്തതാണല്ലോ.. ന്ത്‌ പറ്റിയോ ആവോ..

"" അറിയാതെ വന്ന് പോയതല്ലേ മോളെ..

അതിന് നീ ഇപ്പോ തന്നെ എന്നെ കുറെ പറഞ്ഞില്ലേ.. അത് ഒന്ന് വിട്.. ദേ ആളുകൾ നോക്കുന്നെന്ന്. ""

അയ്യേ ഇതവൻ തന്നെയാണോ.. തല താഴ്ത്തി പറഞ്ഞിട്ട് ഇടം കണ്ണിട്ട് ചുറ്റിനും നോക്കുന്നുണ്ട്, അവളുടെ സംസാരം കേട്ടിട്ട് അടുത്തൂടെ പോകുന്നവർ എല്ലാം അവനെ നോക്കി ആക്കി ചിരിക്കുന്നുമുണ്ട്.

"" നോക്കട്ടെ..!! എല്ലാരും അറിയട്ടെ. ഇനി മേലാൽ വേണ്ടാത്ത വല്ലതും വയ്ന്ന് വന്നുന്നു ഞനറിഞ്ഞാൽ,,,.... കേട്ടല്ലോ... ""

അപ്പോളേക്കും ഞാൻ അങ്ങോട്ട് ചെന്ന് രണ്ടിനേം വിളിച്ചക്കതുകേറ്റി, കേറിയ പാടെ ആമി അവനെക്കൊണ്ട് സോറി പറയിപ്പിച്ചു.. പറഞ്ഞതും അവന്റെ തോളിൽ രണ്ട് തട്ട് കൊടുത്ത് ചിരിയോടെ

"" വെൽ ഡൺ മൈ ബോയ്.. വെൽ ഡൺ.. "" ന്നൊരു പ്രശംസയും., ഞാൻ

💬 Comments

View all comments