0%

Chapter Title : നാമം ഇല്ലാത്തവൾ 8 [വേടൻ]

Author : Kambikathakal Read All Parts 3K

ഞാൻ അവളെ നോക്കി നിനക്ക് ഞാൻ തരുന്നുണ്ടെടി വായാടി ന്ന് ചുണ്ടനക്കിയപ്പോ പെണ്ണെന്നെ നോക്കി കൊഞ്ഞനം കുത്തി കാട്ടി.. ഞാൻ പോയിട്ട് വരാമെന്ന് പറഞ്ഞതും,

"" അജുവിന് ബുധിമുട്ടാകില്ലെങ്കിൽ എനിക്ക് ലൈറ്റ് ആയിട്ട് ന്തേലും വാങ്ങിയാൽ മതി.. ""

ലൈറ്റ് ആയിട്ട് മതിയെങ്കിൽ രണ്ട് എമർജൻസി ഓഡർ ചെയ്യാം..

ന്നൊരു കാച്ച് കാച്ചിയാലോ.. ഇല്ലേൽ വേണ്ടാ നാറും. ഇവർക്കാർക്കും ശുദ്ധഹാസ്യം പിടിക്കില്ല.

ഒരു മടി എവിടെയൊക്കെയോ ഉള്ളപോലെ, ന്നാൽ ഉടനെ അടുത്ത ഓഡർ പെണ്ണിന്റ ഭാഗത്തു നിന്നും വന്നു,

"" ന്ത്‌ ബുദ്ധിമുട്ട്.. ഏട്ടനൊരു ബുദ്ധിമുട്ടുമില്ല.. പെട്ടെന്ന് പൊയി വാങ്ങിക്കൊണ്ടു വായോ...

ദേ എനിക്ക് ഇപ്പോ തന്നെ വിശക്കാൻ തുടങ്ങി. ""

അപ്പോളാണ് പെണ്ണ് ഇത്രേം നേരമായും ഒന്നും കഴിച്ചില്ലല്ലോ ന്ന് ഓർക്കുന്നെ.. പിന്നെ നിന്നില്ല , അപ്പോളത്തെ ന്റെ വെപ്രാളം കണ്ട് അവിടെ ഒരു ചിരി..

"" പാവാ.....! ഞാനെന്ന് പറഞ്ഞാ ജീവനാ അതിന്... നിക്കും അതെ.. ""

അജു പോയ വഴിയേ നോക്കി ആമി അതും പറഞ്ഞ് തിരിഞ്ഞു ഗായത്രിയെ നോക്കി, അവിടെ അവളെ തന്നെ നോക്കി നിൽക്കുന്ന ഗായത്രിയെയാണ് അവൾ കണ്ടത് ഉടനെ ഒരു ചിരിയോടെ

"" ചേച്ചിക്ക് ഇഷ്ടയിരുന്നല്ലേ ഏട്ടനെ..! ""

ഏഹ്...! പെട്ടെന്ന് അങ്ങനെ യൊന്ന് കേട്ടതും ഗായത്രി ഒന്ന് ഞെട്ടി, പിന്നെ വിക്കി വിക്കി അതിനെ നിരസിച്ചു.

"" വേണ്ട.. വേണ്ടാ. എന്നോടെല്ലാം ഏട്ടൻ പറഞ്ഞായിരുന്നു ട്ടോ.. അതോണ്ട് ന്റെ പുന്നാര ചേച്ചി വീണിടത്തു കിടന്നുരുളണ്ട.. ""

"" അജുവോ..!!. ന്ത്‌..ന്തുപറഞ്ഞെന്നു..!"" അപ്പോളും ആ മുഖത്തെ ഭാവം വ്യക്തമല്ലായിരുന്നു

💬 Comments

View all comments