0%

Chapter Title : നാമം ഇല്ലാത്തവൾ 8 [വേടൻ]

Author : Kambikathakal Read All Parts 3K

ഗായത്രി ക്ക് നേരെ നീട്ടിയതും അവളൊന്ന് ശംകിച്ചു, ആപ്പോ ആമി കണ്ണുകൊണ്ട് കൊഞ്ചിയപ്പോ ചിരിയോടെ അവളും വാങ്ങി,

"" ടി നിനക്ക് ന്തേലും വേണോ... ഞനൊന്ന് പുറത്ത് പോയിട്ട് വരാം.""

കുറച്ച് നേരം അവിടെ ഇരുന്നപ്പോ ബോറടിച്ചു, ഒന്ന് നടക്കാം ന്ന് കരുതി പെണ്ണുങ്ങൾ നല്ല കത്തി വയ്‌പ്പാണ്,.

"" നിക്കൊന്നും വേണ്ടാ... പിന്നെ വലിക്കാൻ വല്ലോമാ പോണേ ങ്കിൽ.., അറിയാല്ലോ ന്നേ... ""

അവളൊന്ന് കൂർപ്പിച്ചു നോക്കി, ഞാൻ ചിരിയോടെ ' അറിയാമേ.... ' ന്ന് കൈ കൂപ്പിയതും പെണ്ണ് ആഹ്ഹ് ന്നൊരു ദീർഘ നിശ്വാസം.

"" മാഡത്തിന് വല്ലോം... ""

"" എയ്യ് ഒന്നും വേണ്ടടോ..!""

ഞാൻ വെളിയിലേക്ക് ഇറങ്ങി,ഫോൺ എടുത്ത് അമ്മയെ വിളിച്ചു കാര്യം പറഞ്ഞപ്പോ കുറെ കേട്ട്, സംഭവം അവളെ ഹോസ്പിറ്റലിൽ ഈ അവസ്ഥയിൽ നിർത്തിയത് തന്നെ.. നിനക്ക് പറ്റില്ലേൽ നാളെ തന്നെ ഞാൻ വന്ന് ന്റെ കൊച്ചിനെ തിരിച്ചു കൊണ്ടുപോകുമെന്ന്.. ഒരു വിധം പറഞ്ഞ് സമാധാനപ്പെടുത്തി. ഒന്ന് പുകയ്ക്കണം ന്നുണ്ടേലും അവള് പറഞ്ഞത് കൊണ്ടും അവളുടെ ഇപ്പോളത്തെ അവസ്ഥയിൽ ഇതൊന്നും അവൾ ശ്വസിക്കാൻ പോലും പാടില്ലല്ലോ. നേരെ ചെന്ന് ഒരു ചായയും കടിയും വാങ്ങി കഴിച്ചു, അവിടെ ഇരുന്നു സമയം ആറകുന്നു. , കാന്റീൻ തീരെ പോരാ.... അങ്ങനെ മാഗിയെയും വിളിച്ചു കാര്യം പറഞ്ഞു,പിന്നെ അവിടുത്തെ ചേട്ടൻ മാരോട് ഓരോന്ന് പറഞ്ഞങ്ങനെ ഇരുന്നു, അപ്പോളാണ് ഇടാൻ ഒന്നും കോണ്ട് വന്നില്ലാലോ ന്നോർത്തത് ഞാൻ അടുത്തുള്ള ഒരു പബ്ലിക് ബാത്രൂം മിൽ കേറി കുളിച്ചു,അവിടെ കേറിയപ്പോ അങ്ങനെ ഒരു തീരുമാനം തെറ്റായി

💬 Comments

View all comments