Chapter Title : നാമം ഇല്ലാത്തവൾ 8 [വേടൻ]
ഇന്ന് കോണ്ട് വന്ന കേസ് ആ.. ""
"" ഒരു മിനിറ്റ് ഒന്ന് ചെക് ചെയ്തോട്ടെ മാഡം.. ""
അവളുടെ ആവശ്യത്തിന് ആ റിസപ്ഷനിൽ നിൽക്കുന്ന പെണ്ണ് കമ്പ്യൂട്ടറിൽ ന്തോ നോക്കാൻ നില്കുന്നത് കണ്ടാണ് ഞാൻ അങ്ങോട്ടേക് ചെന്നത്.. ഓ ലിവളായിരുന്നോ അവൾ പറഞ്ഞ ലവൾ..!!
കൊള്ളാം തരക്കേടില്ല...,!!
"" അതെ ഗായത്രി യുടെ ഫ്രണ്ട് ആണോ... "
പിന്നിൽ നിന്നും അപരിചിതമായ ശബ്ദം കേട്ടതും അവളൊന്ന് തിരിഞ്ഞു പെട്ടെന്ന് ആ മുഖമൊന്ന് വിടർന്നു.
"" അജുവല്ലേ.. സോറി...അർജുനല്ലേ.... ""
ഞാൻ അതേയെന്ന് തലയിളക്കി,
"" അതെ ഇനി ഡീറ്റെയിൽസ് തിരയണ്ട..""
ആ കൊച്ചിനോട് അത് പറഞ്ഞവൾ മുന്നോട്ടേക്ക് നടന്നു അതിനാ കൊച്ച് ഒന്ന് ചിരിച്ചു..
'" ന്നേ അറിയുവോ.. ഓ ഗായത്രി മാഡം പറഞ്ഞിട്ടുണ്ടാവുമല്ലേ.. ""
പെട്ടന്ന് ഇവൾ അവളുടെ ഫ്രണ്ട് ആണെന്ന് ഓർമ്മ വന്നെനിക്.. ന്നാലും ന്നേ കുറിച്ച് ന്ത് പറഞ്ഞയിരിക്കും മറ്റവൾ പരിചയപെടുത്തിയിരിക്കുന്നെ..
"" എയ്യ് അവളൊന്നും പറഞ്ഞിട്ടില്ല.. ഞാൻ ആഡ് കണ്ട് ഫാൻ ആയതാ.. നേരിട്ട് കാണാൻ ഒക്കുമെന്ന് കരുതിയില്ലട്ടോ.. "
ഫാനോ..........................! ന്റെ ദൈവമേ... ആരുമില്ലേ ഇതൊന്ന് കേൾക്കാൻ... അതെ ഞാനും ആരാധകരുള്ള ഒരു തിരക്ക് പിടിച്ച സെലിബ്രേർട്ടി ആയി മാറിയിരിക്കുന്നു.,
ആരാധകരെ ശാന്തരാകുവിൻ....!!!
അങ്ങനെ പറഞ്ഞതും എനിക്ക് ന്നോട് തന്നെ ഒരു ബഹുമാനം തോന്നിട്ട് ഒരു നിമിഷം ഞാൻ ഒന്നുയർന്നു പൊങ്ങി..
"" നേരിട്ട് കാണുന്നതാട്ടോ ഒന്നുടെ ഭംഗി... സുപ്രാ... ""
മതി.... ഇതിൽ കൂടുതൽ ഞാൻ ഒന്നും അർഹിക്കുന്നില്ല ദൈവമേ...,
പാവത്തുങ്കൾക്കെന്തിനിങ്ങനെ സൗന്ദര്യം നീ വാരി കോരി
💬 Comments
View all comments