Chapter Title : നാമം ഇല്ലാത്തവൾ 8 [വേടൻ]
ഞാൻ ഒന്ന് കണ്ണുരുട്ടി പേടിപ്പിച്ചു ഞാൻ പുതുതായി വാങ്ങിയ ബനിയൻ ഫിറ്റ് ഷർട്ട് വിഷമത്തോടെ ഞാൻ അവിടെ നിന്നുമൂരി,
"" നിങ്ങള് ഈ ഷർട്ടും ഊരി ഫാഷൻ ഷോക്ക് പോവണോ.. ""
ഷർട്ട് എടുത്ത് ദേഹത്തുള്ള ബാക്കി ചോര കൂടെ തുടച്ചു, അപ്പോൾ അവൾ അത് ന്റെ കൈയിൽ നിന്നും വാങ്ങി ബാക്കി തുടച്ചു, മുഖം എല്ലാം തുടച്ചു വൃത്തിയാക്കി,
"" ഇയാൾക്കിതെന്ന പറ്റി.. "" ഗായത്രി യെ നോക്കിയ ആ ഡോക്ടർ ആണ്, നടന്നത് പറഞ്ഞതും, അയാളും കൂടെ വന്ന രണ്ടു കൊച്ച് സിസ്റ്റർ പിള്ളാരും ചിരിച്ചു, പിന്നെ അവരുടെ രണ്ടാളുടേം കണ്ണുകൾ വടിച്ചു വൃത്തിയാക്കിയ ന്റെ വിരിഞ്ഞ നെഞ്ചിലേക്കും ശരീരത്തിലേക്കും ആണെന്ന് അറിയാൻ ഞാൻ കുറച്ച് വയ്കി പോയി, ഇടക്കിടെ നീളുന്ന ആ കണ്ണുകൾ ന്റെ ദേഹത്തൂടെ ഓടി നടന്നു അപ്പോളും ഞാനും ആമിയും ആ ഡോക്ടറുഡ് സംസാരിക്കുക ആയിരുന്നു, അവസാനം പോയി ഫ്രഷ് ആക് ന്ന് പറഞ്ഞാ ഡോക്ടർ നടന്നു പോയി, കൂടെ അവരും,
"" ഒറ്റ ഒരണത്തിന്റേം നോട്ടം ശെരിയല്ല.. ഇതുങ്ങള് ആണുങ്ങളെ കണ്ടിട്ടില്ലേ.. നിക്ക് അങ്ങ് ചൊറിഞ്ഞു വന്നതാ.. പിന്നിതൊരു ആശുപത്രി ആയത് കോണ്ട്. ""
അവളൊന്ന് നിർത്തി പിന്നെ ഒന്നും മിണ്ടില്ല ഞാനും ..
ഞങ്ങൾ നേരെ റൂമിലേക്ക് കയറി, ന്നേ അങ്ങനെ കണ്ടോന്ന് ഞെട്ടിയ ഗായത്രി യെ കണ്ടപ്പോ അവളുടെ ചോദ്യം.,
"" ഇയ്യോ ദേഹത്ത് മുഴുവൻ ചോര ആണെല്ലോ ന്നാ ആമി പറ്റിയെ.""
ആമി നടന്നത് പറഞ്ഞതും അവിടെ ഒരു കൂട്ട ചിരി, സ്നേഹ ഇടക്ക്
💬 Comments
View all comments