Chapter Title : നാമം ഇല്ലാത്തവൾ 8 [വേടൻ]
രണ്ടാളും പട്ടിണിയാകും ന്നറിയാവുന്നത് കൊണ്ട്
"" നീ ഇറങ്ങിക്കെ... "" ഇല്ലെന്നവൾ പറഞ്ഞ് ന്നേ വട്ടം പിടിച്ച്,
"" ന്നാ അടങ്ങി നിന്നോണം കേട്ടല്ലോ.. ഇല്ലെലേ ന്റെ കൊച്ചിവിടെ പട്ടിണിയാകും. ""
ഞാൻ അവളുടെ നഗ്നമായ ഉന്തിയ വയറിൽ ഒന്ന് ഊഴിഞ്ഞു, അവളുടനെ ചിണുങ്ങി ന്റെ കഴുത്തിൽ ചുണ്ടുകൾ ചേർത്തങ്ങനെ നിന്നു, അവളേം നെഞ്ചിലേറ്റി ഞാൻ ന്റെ പണികൾ ല്ലാം ഒന്നോതുക്കി,
നല്ല കുത്തരി ചോറും, സാമ്പാറും പയറു മെഴുക്കുപുരട്ടിയും, കിച്ചടിയും പിന്നൊരു സമ്മന്തിയും, ചെറിയൊരു ഊണിനുള്ളത് സെറ്റ് ആക്കി അവളേം കോണ്ട് ഞാൻ മുന്നോട്ട് ആഞ്ഞു.
ന്റെ കൈലില് മുകളിൽ അവളുടെ കാലുകൾ ചേർത്ത്, ആ വിടർന്ന അരക്കെട്ടിലൂടെ വട്ടമ്പിടിച്ചു കുഞ്ഞി പിള്ളേരെ നടത്താൻ പഠിപ്പിക്കുന്ന പോലെ ഞനവളേം കോണ്ട് മുന്നോട്ടേക്ക് നടന്നു, റൂമിലെത്തിയതും ഞാൻ ആ ഡോർ ചാരി കട്ടിലിൽ അവളേം കിടത്തി, ആ ചൂടിൽ നിന്നും അല്പനേരത്തേക്കിന് ഞനൊന്ന് മോചിതനായി, അവളുടെ ടി ഷർട്ട് അഴിച്ചു മാറ്റി, റോസ് നിറത്തിലുള്ള ബ്രയിൽ മാത്രം അവളുടെ ഭംഗി എടുത്ത് നില്കുന്നതായി തോന്നുന്നു,
ഞാൻ അവളുടെ ഉന്തി നിൽക്കുന്ന വയറിൽ പതിയെ മുത്തി, ആ വയറകെ ന്റെ ചുണ്ടുകൾ ഓടി നടന്നു. ആ സമയമെല്ലാം അവളുടെ മുത്തുപോഴിക്കുന്ന ചിരി അവിടെയെല്ലാം നിറഞ്ഞു നിന്നു.
"" അപ്പേട മുത്ത് കേൾക്കാണുണ്ടോ അപ്പ പറയണത്.. ""
ഞാൻ അവളുടെ വയറിൽ ചെവി വെച്ചെങ്ങനെ കിടന്നതും അവിടെ ഒരനക്കം, അവളെന്റെ തലയിൽ വിരലുകൾ കോർത്തങ്ങനെ ന്റെ ഓരോ നീക്കവും ഒരു ചെറു ചിരിയിൽ നോക്കി കണ്ടു.
"" അമ്മേനെ ഒരുപാടൊന്നും
💬 Comments
View all comments