Chapter Title : നാമം ഇല്ലാത്തവൾ 8 [വേടൻ]
ഇന്ന് ഞാൻ... ""
അവളത് പറഞ്ഞു സ്ലാബിൽ നിന്ന് ഇറങ്ങുമ്പോൾ മിഥുനം സിനിമയിൽ തേങ്ങ ഉടക്കുന്ന സീനിൽ ഇന്നസെന്റ് ഏട്ടൻ നിൽക്കുന്ന പോലെ ഒറ്റ നിൽപ്പ്.. ന്നാ ഒന്ന് കാണണമല്ലോ ന്നാ മട്ടിൽ..
അടുത്ത് വന്നവളെന്റെ ടി ഷർട്ട് അഴിച്ചെടുത്തു. ഇവളിതെന്താ ചെയ്യുന്നേ ന്നാ രീതിയിൽ നോക്കി നിൽക്കേ അവളെന്നെ അവളുടെ അയഞ്ഞ പിങ്ക് ടി ഷർട്ടിനുള്ളിൽ കയറ്റി, ഞങ്ങളുടെ രണ്ടാളുടേം ശരീരം ഒരൊറ്റ ചൂടിൽ അലിഞ്ഞു ചേർന്ന്.., ഞാൻ അങ്ങനെ നിന്നെന്റെ ബാക്കി പണി കൂടെ ചെയ്ത് അപ്പോളെല്ലാം അവളെന്റെ ശരീരത്തിലെ വിയർപ്പിന്റെ മണം ആസ്വദിക്കുകയായിരുന്നു. ന്നിട്ട് ന്റെ നെഞ്ചിൽ തല വച് ഹൃദയതാളം കേട്ട് നിൽപ്പായി പിന്നീട്
"" ന്റെ ഏറ്റവും വലിയ ആഗ്രഹം ന്താന്ന് അറിയുവോ വാവാച്ചി ക്ക്... ""
ന്റെ നെഞ്ചിൽ അള്ളിപിടിച്ചു നിക്കണ പെണ്ണിനെ ഒന്ന് നോക്കി അറിയാമെന്നു തല കുലുക്കുന്ന കൂട്ടത്തിൽ ഞനൊന്ന് മൂളി,
"" അഹ്... ന്നാ പറ ന്താന്ന്... നോക്കട്ടെ ന്റെ ചെക്കന്റെ മിടുക്ക്.. ""
അവളിന്ന് ഈ നിമിഷത്തിൽ അല്ല ഈ ജീവിതത്തിൽ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നതും ഒന്നാണ്,
"" ന്റെ പെണ്ണെ നിനക്ക് ന്നുമീ നെഞ്ചിൽ കിടന്ന് ന്റെ നെഞ്ചിലെ ചൂടും താളവും അറിഞ്ഞങ്ങനെ പോണോന്നല്ലേ... ""
അവളൊന്ന് അത്ഭുതത്തോടെ ഞെട്ടി ന്നേ നോക്കി, ഞാൻ തിരിച്ചു അവളുടെ കണ്ണിലും.. നോട്ടം നേരിടാതെ അവളെന്റെ താടിയിൽ പിടിച്ചുന്തി
"" അങ്ങനെ നോക്കല്ലേ വാവേ... നിക്ക് ന്തോ പോലെയാ .. "" അവള് കൊഞ്ചി ന്നോട് കുറച്ചൂടെ ചേർന്ന് നിന്ന്. ന്നാൽ അങ്ങനെ നിന്നാൽ
💬 Comments
View all comments