Chapter Title : നാമം ഇല്ലാത്തവൾ 8 [വേടൻ]
ലക്ഷ്മിയമ്മ ന്ന് പറഞു തിരുത്തിയത് അവളാണ് ആമി, അവൾക്കിവിടെ ഞാനുണ്ട് ന്ന്.. ന്നാലും അവൾ ഈ സമയത്ത് അവിടെ വേണം ന്നുള്ളത് കോണ്ട് ഞാൻ ആംബുലൻസിൽ അവളെ വീട്ടിൽ എത്തിച്ചു, അവളുടെ വീട്ടിൽ വിടാൻ നിന്നതും. നിക്ക് ന്റെ ലക്ഷ്മിയമ്മേന്റെ അടുത്ത് പോയാ മതിയെന്ന പെണ്ണ് വാശി പിടിച്ചേ, അത് കണ്ടമ്മ കണ്ണിൽ വെള്ളം നിറക്കുമ്പോൾ ചേർത്തു പിടിച്ച നെറുകിൽ മുത്തി സന്തോഷം അറിയിച്ചു, തന്റെ രണ്ട് മരുമക്കളും അമ്മയാകാൻ പോകുന്നതിന്റെ ത്രില്ലിൽ ആണ് തള്ള.. അച്ഛനും മോശമൊന്നുമല്ല.. കൊച്ചിന് വേണ്ട തൊട്ടില് വരെ ശെരിയാക്കിനാ അമ്മ വിളിച്ചപ്പോ പറഞ്ഞെ.
വീട്ടിൽ വണ്ടി നിർത്തി ഇറങ്ങിയതും പെണ്ണ് എല്ലാരേം നോക്കി ഒന്ന് ചിരിച്ചു ചുറ്റും നോക്കി, അന്ന് പോയതിൽ പിന്നേ ഇങ്ങോട്ടേക്കു വന്നിട്ടില്ല, ന്റെ തിരക്കും അവളുടെ പഠിപ്പും അങ്ങനെ പല തിരക്കുകളിൽ പെട്ട് പോയി.
പിന്നെഅവിടൊരു സ്നേഹ പ്രകടന മായിരുന്നു, അന്ന് അവളുടെ വീട്ടുകാരും അവിടെ ഉണ്ടായിരുന്നു, അവർക്കും അവളിവിടെ നിൽക്കുന്നതിൽ ബുദ്ധിമുട്ടൊന്നും കാണിച്ചില്ല.അവളുടെ സന്തോഷം ആണ് അവർക്കും വലുത്.
"" എങ്ങനെ ഇരുന്ന പെണ്ണാ ഇപ്പൊ ഗുണ്ട് മണിപോലായി.. ല്ലെ മ്മേ.. ""
അവളെ കണ്ടതും ഏട്ടത്തിയുടെ വക
"" പിന്നേ.... കളിയാക്കാതെ പോ ഏട്ടത്തി... ""
അവൾ അമ്മയുടെ കൈയിൽ തൂങ്ങി ആ വലിയ വയറുമായി അകത്തേക്ക് കയറി,
"" ഷീണം ഉണ്ടോ പെണ്ണെ നിനക്ക്...!!"" അമ്മ അവളെ സോഫയിലേക്ക് ഇരുത്തികൊണ്ട് ചോദിച്ച്, ആ സമയം ഞാൻ ബാഗും ആയി അകത്തേക്ക് കയറിയിരുന്നു,
"" ഇടക്ക് ഇണ്ടമ്മേ... ഛർദി യാ സഹിക്കാൻ വയ്യാത്തെ..
💬 Comments
View all comments