0%

Chapter Title : നാമം ഇല്ലാത്തവൾ 9 [വേടൻ]

Author : Kambikathakal Read All Parts 2.6K

ഒന്ന് കുളിക്കണം, പിന്നെന്തേലും കഴിക്കണം ന്നിട്ട് മതി ചോദ്യം ചെയ്യൽ.. അമ്പോ വയറു കത്തണ്..""

ഞാൻ അകത്തേക്ക് കയറി, ഏട്ടൻ ചിരിയോടെ തന്നെ പുറകെയുണ്ട്, അവിടെ പിന്നെ എന്നുമാ ചിരി നിറഞ്ഞു നില്കും,,

വീടിനകമെല്ലാം അതെപോലെയുണ്ട് എല്ലാം പഴേപോലെ .. ഒന്നിനും ഒരു മാറ്റവുമില്ല.. അല്ലെങ്കിലും മാറിയത് ഞാനല്ലേ..,

അകത്തു കയറിയതെ കേൾകാം ആമിയുടെ സ്വരം.. അടുക്കളയിൽ നിന്നുമാണ്, കത്തി അടിക്കാൻ ഇപ്പൊ അവളെ കഴിഞ്ഞേ ഉള്ളു ആള്, അമ്മയുടെ സ്വരവും കേൾകാം.. വിശേഷം പറയാവും. അതും നോക്കി നിൽകുമ്പോളാണ് പുറകിൽ ഒരു മുരടനക്കം.

"" ന്തടാ ഒളിഞ്ഞോക്കുവാണോ നിയ്യ്.. ""

കൈ രണ്ടും വയറിനോട് പിണച്ചുകെട്ടി ന്നെ കൂർപ്പിച്ചു നോക്കി നിൽക്കാണ്, ഒന്ന് പതറി ങ്കിലും അത് പുറത്ത് കാണിച്ചില്ല

"" പിന്നേ എനിക്കതല്ലേ പണി.. അകത്തു അന്തരാഷ്ട്രകാര്യമൊന്നുമല്ലോ നടക്കണേ ഒളിഞ്ഞെക്കാൻ.. ""

"" എടാ നോക്കിയെങ്കിൽ നോക്കിന്ന് പറയണം അല്ലാതെ ചുമ്മാ.. വെറുതെ അല്ലേടാ നിന്നെ ഇവിടുന്ന് ഇറക്കിവിട്ടത്. ""

പറയുന്നതിനൊപ്പം ആ ചുണ്ട് കൂട്ടി പിടിച്ചു ചിരി കടിച്ചമർത്തുന്നുണ്ട്, അതുടെ കേട്ടതും നിക്കങ്ങോട്ട് പൊളിഞ്ഞു കേറി.. പക്ഷെ ഇനിയും ഒച്ച ഇട്ടാൽ അമ്മ കത്തി എടുകുമല്ലോ ന്നോർത്ത് ഞാൻ ഒന്നടങ്ങി ഇല്ലേൽ. ഇല്ലേൽ കാണായിരുന്നു,

"" ന്താടാ നീ നിന്ന് തത്തികളിക്കുന്നെ.. ""

"" വെറുതെയല്ല നാശമേ നിങ്ങള് ഇങ്ങനെ വീർത്തു വീർത്തു വരണത്.. പോണ്ണി.. നിങ്ങളിനിയും വീർക്കും,,, ""

പറഞ്ഞു തുടങ്ങിയത് കുറച്ചു കടുപ്പത്തിൽ ആയിരുനെകിലും അവസാനം തൊണ്ട ഇടറി, കൈ വിട്ടുപോയി മുന്നിൽ ചിരിയോടെ കൈയും കേട്ടി നിന്നതിനെ കെട്ടിപ്പിടിച്ചു

💬 Comments

View all comments