0%

Chapter Title : നാമം ഇല്ലാത്തവൾ 9 [വേടൻ]

Author : Kambikathakal Read All Parts 2.6K

ബോധം വീണത്.. പിന്നൊരു ഓട്ടമായിരുന്നു അകത്തേക്ക് അവൾക്കിപ്പോ കൊച്ചിനേം വേണ്ട, ഭർത്താവിനേം വേണ്ട, അലറി വിളിച്ചാണ് പോക്ക്.. അവസാനം കൊച്ചി രാജാവിലെ ദിലീപിന്റെ പെണ്ണുകാണൽ പോലെ ആകാതെയിരുന്നാൽ മതിയായിരുന്നു.

എത്ര വിളിച്ചിട്ടും ഉറക്കമുണരാതെ നിന്ന കൊച്ചിനേം തോളിലിട്ട് ഞാൻ ഒരു ബാഗ് തോളിലിട്ട് മറ്റേത് കൈയിലും പിടിച്ചകത്തേക്ക് കയറി..

"" ഇനി യി പടിച്ചവിട്ടാൻ ന്റെ പട്ടി വരും... ""

ന്റെ പണ്ടത്തെ മാസ്സ് ഡയലോഗ് എങ്ങുനിന്നോ കാതിൽ മുഴങ്ങി കേട്ടു, ഉളുപ്പ് തീരെ തൊട്ട് തീണ്ടാത്ത നമ്മക്കെന്ത് നോക്കാൻ.. വലത് കാല് തന്നെ ആയിക്കോട്ടെ..

അകത്തു കുത്തിയതേ കാറിന്റെ ഒച്ച കേട്ട് അല്ലെങ്കിൽ ആമിയുടെ അല കേട്ട് ഏട്ടൻ ഇറങ്ങി വന്നു, കൈയിലെ ബാഗും വാങ്ങി, ന്റെ തോളിൽ ഒന്ന് തട്ടി വിശേഷങ്ങളും ചോദിച്ചു , അകത്തേക്ക് നീട്ടി വിളിച്ചു.. ഇടക്കെല്ലാം ഞാൻ ഏട്ടനെ കാണുന്നുണ്ടായിരുന്നു അതുകൊണ്ട് കാര്യമായ സംസാരം ഉണ്ടായില്ല,

'" ദേവു.. എടി ഒന്നിങ്ങു വന്നേ.. ""

ഏട്ടന്റെ വാക്കുകൾ പൂർത്തിയാക്കുന്നതിനു മുന്നേ ഓടിയെത്തിയ ഏട്ടത്തി ന്നെ കണ്ടാവിടെയൊന്ന് നിന്നു. കണ്ണിൽ കടലിളകുന്ന പോലെ ജലം എനിക്കാ മുഖത്തേക്ക് നോക്കാൻ പറ്റാത്ത പോലെ,. ആളൊന്ന് തടിച്ചുണ്ട തക്കാളി പോലെയായി, പോണ്ണി.. അവരെന്റെ അടുത്തേക്ക് വരുന്നത് ഞാൻ അറിഞ്ഞു, ന്റെ തോളിൽ നിന്നും മീനുനെ എടുത്താ തോളിലേക്ക് കിടത്തി, ന്നിട്ട് ന്നോട് ഒന്നും മിണ്ടാതെ അകത്തേക്ക് ഒറ്റ പോക്ക്..

ഹും ജാടയിടാണ് തടിച്ചി.. വെറുതെയല്ല ഇവരിങ്ങനെ വീർത്തു വീർത്തു വരണത്.

"" യാത്രയൊക്കെ എങ്ങനെ ഇണ്ടായിരുന്നു ടാ ""

"" ആഹ്ഹ് കുഴപ്പമില്ലെന്ന് പറയാം...ആദ്യം

💬 Comments

View all comments