0%

Chapter Title : നാമം ഇല്ലാത്തവൾ 9 [വേടൻ]

Author : Kambikathakal Read All Parts 2.6K

, ആ ചുണ്ടുകൾ മീനുന്റെ നെറ്റിയിൽ അമർന്നു ..

"" വലിയമ്മേ അറിയുമോ മോൾക്ക്..? ""

"" എനിക്ക് എല്ലാരേം അറിയാല്ലോ..!"" അവളൊരു ചിരിയോടെ തിരിച്ചു കെട്ടിപ്പിടിച്ചു

"" ആഹ്ഹ് അറിയാവോ... മിടുക്കി "" ഏട്ടത്തി ചിരിയോടെ മറുപടി കൊടുത്തതും

"" നീ പൊടി അവിടുന്ന്... ന്റെ കുഞിനെല്ലാരേം അറിയാം ല്ലെടാ...!!

ഒറക്കം കൊണ്ടെന്റെ കുഞ്ഞിന്റെ കോലം കണ്ടോ... സാരല്ലട്ടോ അച്ഛമ്മ കുളിപ്പിക്കവേ...

ടി പിള്ളേരെ എല്ലാം ഒന്ന് നോക്കിയേക്കണം ഞാൻ ന്റെ കുഞ്ഞിനെ ഒന്ന് കുളിപ്പിച്ചേച്ചും വരാം.. ""

"" ന്റെ അമ്മേ അവള് കൊച്ചുകുട്ട്യോന്നും അല്ല.. അവള് തന്നെ കുളിച്ചോളുന്നു.. ""

ആമി അതിനെ തടഞ്ഞുമുന്നോട്ട് വന്നതും കിട്ടി , തവികണ കൊണ്ടൊരു പൊട്ടീര്. അത് കിട്ടിതും അവളടങ്ങി..

"" കിട്ടില്ലേ.... ഇപ്പോ സമാ സമം.. ഒക്കെ., എന്നെപോലെ മിണ്ടാണ്ട് നിന്നോ ഇനി.. ""

ചെവിയോടടുപ്പിച്ചു ഞാൻ രഹസ്യം ന്നോണം പറഞ്ഞതും, അവള് ന്റെ കൈയിൽ ഒരു പിച്ച്..

പിന്നെ വലിഞ്ഞു നിക്കാതെ അവരെ സഹായിച്ചു ഞാൻ അവിടെ കൂടി, ഇടക്ക് ഏട്ടത്തി കാണാതെ ന്റെ പെണ്ണിന്റെ വയറിൽ തഴുകിയും, വിയർപ്പൊട്ടിയ കഴുത്തിൽ മുത്തമിട്ടും ഞാൻ അങ്ങനെ നിന്നു, വേറെയൊനിനുമല്ല അവളുടെയാ കണ്ണുരുട്ടൽ കാണാൻ.

"" ദേ കിട്ടുട്ടോ ന്റേന്ന്... വേണ്ടന്നാണേൽ പൊയ്ക്കോ...!""

ന്റെ പ്രവർത്തി അതിരു കടക്കുമ്പോൾ അവളെന്നെ ശ്വാസിക്കും., അതും നിക്ക് കേൾക്കാൻ പാകത്തിൽ.

"" എടാ അവളെ മണപ്പിച്ചു നടക്കാതെ നീ പുറത്തോട്ട് ചെല്ല്... ആഹ് പെണ്ണവിടെ മനസമാധാനത്തോടെ നിന്നോട്ടേയൊന്ന്..!""

ഛെ... ഏട്ടത്തി ല്ലാം കാറുണ്ടായിരുന്നല്ലേ.ഛെ ഛെ വേണ്ടായിരുന്നു..,പിന്നവിടെ നിന്നില്ല

💬 Comments

View all comments