Chapter Title : നാമം ഇല്ലാത്തവൾ 9 [വേടൻ]
ചമ്മിയ മുഖവുമായി നിൽക്കുന്ന അവളുടെ കവിളിൽ ഏട്ടത്തി കാൺകെ ഒരു മുത്തം കൂടെ കൊടുത്ത് ഞാൻ വെളിയിലേക്ക് ഇറങ്ങി.
"" ഇവന്റെയൊരു കാര്യം.. ""
ചമ്മിനിൽക്കുന്നവളെ നോക്കി ഏട്ടത്തി പണി തുടർന്നു.
*********************************************
രണ്ടെണ്ണം അടിക്കാം ന്നുള്ള പ്ലാനിങ്ങിൽ സാധനം എടുക്കാമ്പോവാൻ ഏട്ടനെ കാത്തുനിൽകുവായിരുന്നു ഞാൻ..
"" അപ്പയിതെവിടെ പോവാ... "".
അങ്ങോട്ടേക്ക് വന്ന മീനു നോട് ചോദിച്ചതിന് മറുപടി കൊടുത്തതും, പെണ്ണ് കുളിച്ചു പാട്ടുപാവാടയുമിട്ട് നിപ്പാ..
"" ന്നാ ഞാനും വരാം "" ന്നായി പെണ്ണ്.. ഹോ പിടിച്ച പിടിയിൽ നിൽക്കായിരുന്നവൾ അവസാനം ചോക്ലേറ്റ് വാങ്ങി തരാമെന്ന് പറഞ്ഞപ്പോളാണോന്നടങ്ങിയത്
"" അപ്പയിതാരെയാ നോക്കണേ..? ""
വെളിയിലേക്ക് നോക്കി നഖം കടിച്ചോണ്ടിരുന്ന ന്നോടവൾ ചോദിച്ചതിന് ഞാൻ
"" അത് നിന്റെ വല്യച്ചനെ..! അല്ല മീനുട്ടിക്ക് എല്ലാരേം ഇഷ്ടയോ...? ""
"" മ്മ്.. എല്ലാരേം ഇഷ്ട്ടായി.അച്ഛമ്മക്കും വല്യമ്മക്കും ഒക്കെ ന്താ സ്നേഹം ന്നോട്..പക്ഷെയുണ്ടല്ലോ അപ്പേ അച്ചാച്ചനെ കണ്ടില്ല ഞാൻ.. പിന്നെ ഉണ്ണികുട്ടനേം ""
"" ഹാ അച്ചാച്ചൻ കൃഷിയോഫീസിൽ പോയതാ ടാ.. പിന്നെ ഉണ്ണിക്കുട്ടൻ വരാറായല്ലോ സ്കൂളിന്ന് ""
ഏട്ടൻ വരുന്നത് കണ്ട് മോളോട് കേറിപോക്കോളാൻ പറഞ്ഞു ഞാൻ അവിടെ നിന്നു,
"" മോളെ അപ്പ വെളി പോയകാര്യം നിന്റെ അമ്മയോട് പറയല്ലേ.. ""
"" ഞാൻ പറഞ്ഞത് വാങ്ങിയാൽ പറയില്ല.. ""
"" ഓ ന്തോവേണേലും വാങ്ങി താരമേ..തന്തക്കെട്ട് തന്നെ പണിയെടി പണി.. അതെങ്ങനെ തള്ളേടെ അതെ സ്വഭാവമല്ലേ.. ""
ഏട്ടന്റെ അടുത്തേക്ക് നടന്നോട് ഞാൻ പൊറുപൊറുത്തു, ഏട്ടൻ അടുത്തെത്തിയതും
"" കിട്ടിയാ... "" മുന്നോട്ടേക് കയറിനിന്ന്
💬 Comments
View all comments