Chapter Title : നാമം ഇല്ലാത്തവൾ 9 [വേടൻ]
വിട്ട നിക്കുവേണം ഡോക്ടറേറ്റ് തരാൻ.
"" എപ്പോളെ നിന്റെമ്മ ഉറക്കം പിടിച്ചെന്റെ മീനുട്ടി...!""
വലത്തേ സൈഡിൽ ഇരിക്കുന്ന അവളുടെ തലയിൽ തലോടി ഞാൻ എണ്ണിക്കാൻ നോക്കിയതും,
"" അപ്പേ.. ബാക്കി പറഞ്ഞില്ല മാഗിയാന്റിക്ക് ന്നാ പറ്റിയതാ... ""
"" പറയമോളെ.. നമ്മക്കിപ്പോ വീട്ടി പോവാം.. നേരം ഒരുപാടായില്ലേ... നോക്കിയേ ഇരുട്ടി.. ""
അതിനവൾ ഒന്ന് മൂളി, ഇവളെ എങ്ങനെയും അനുനയിപ്പിക്കാം ന്നാൽ ന്റെ പെണ്ണിനെ... അതിച്ചിരി പാടാ..
"" ആമി.. മോളെ എണ്ണിക്ക്... ""
ന്റെ സാമിപ്യത്തിൽ ഇപ്പോളും നാണത്തിന്റെ കണികകൾ പൊട്ടിവിരിയുന്ന ആ തടിച്ച കവിളിൽ ഞനൊന്ന് തട്ടി.. ഒരു ഞെരുക്കത്തോടെ അവളൊന്നും ചിമ്മിതുറന്ന മിഴികൾ ന്നെ തേടി ഒരു മാത്ര അലഞ്ഞു.., മുന്നിൽ ഞാൻ ആണെന്ന് കണ്ടതും ചിണുങ്ങിയവൾ ഒന്നുടെ ന്നോട് ചേർന്നു, പെണ്ണിന്റെയൊരു കാര്യം..
"" ആഹ്ഹ് എണ്ണിക്ക് പെണ്ണെ, ദേ നേരം ഇരുട്ടി..""
"" ഹും... ന്നെയെടുക്കുവോ...? ""
കൊച്ചുകുഞ്ഞിനെ പോലെ ന്റെ പെണ്ണ് കൈ രണ്ടും വായുവിലേക്ക് കടത്തി ന്നെ നോക്കി കൊഞ്ചി, .., മുന്നിൽ നിൽക്കുന്ന ഞങ്ങളുടെ മോൾക്ക് ഇതൊന്നുമൊരു പുതുമയായ കാര്യമല്ല, അവൾ അവളുടെ അപ്പേടെയും അമ്മേടേം സ്നേഹം കണ്ടറിഞ്ഞു വളരണം ന്നലെ നാളെ അവളുടെ പാതിയെ അവൾക്ക് മറയില്ലാതെ സ്നേഹിക്കാൻ കഴിയു..
"" ഡീ പെണ്ണ് നിക്കണ്.. പോരാഞ്ഞിട്ട് ഇത് വീടല്ല എടുത്തോണ്ട് നടക്കാൻ.. ഒന്നുല്ലേലും നീയൊരു ഡോക്ടർ അല്ലെ..ഒരു കൊച്ചിന്റെ അമ്മയല്ലേ ആമി. ""
അതവൾക്ക് ഇഷ്ടമായില്ല.., പണ്ട് നിങ്ങള് കണ്ട പെണ്ണ് തന്നെയാണ് അവളിന്നും, കുറച്ചു കുറുമ്പ് കുടിയിട്ടേ ഉള്ളു ഞാൻ നോക്കിട്ട്,
💬 Comments
View all comments