0%

Chapter Title : നാമം ഇല്ലാത്തവൾ 9 [വേടൻ]

Author : Kambikathakal Read All Parts 2.6K

ചിലപ്പോ ന്നെ ഇറക്കി വിട്ടാലോ.. അപ്പോളും ഞങ്ങളെ നോക്കി നിക്കാണ് കള്ള കെളവൻ

ഞാൻ തറയിൽ ഇരിക്കുന്നവരെ ഒന്ന് ഇടം കണ്ണിട്ട് നോക്കി, ഓഹ് സംശയിച്ചപ്പോലെ ആ കണ്ണുകൾ ന്നെ സ്കാൻ ചെയ്യുന്നുണ്ട്.. പ്പൊ ഇന്ന് സുഖമാ..

"" എടാ ചോദിച്ച കേട്ടില്ലേ.. ""

"" ഞങ്ങള് ജംഗ്ഷനിലുണ്ടായിരുന്നു.. ""

"" മ്മ് ഇവന്റെ വായിൽ നാവില്ലേ... അതോ ഇനി മിണ്ടില്ലെന്നുള്ള ശപതം വല്ലതും... ""

"" ഏയ്യ് ഇല്ലചാ.. ഞാൻ ചുമ്മാ കുറെ ആയില്ലേ.അങ്ങോട്ടൊക്കെ പോയിട്ട്.. അച്ഛന് സുഖമല്ലേ..""

അച്ഛന് ചോദ്യത്തിനു പൂർണ്ണത നൽകാതെ ഞാൻ മറുപടി കൊടുത്തതും അച്ഛനൊന്ന് ചിരിച്ചു., പിന്നെ ചുരുക്കം ചില കാര്യങ്ങൾ കൂടെ പറഞ്ഞിട്ട് ഞാൻ കുളിക്കാൻ പോവാ ന്ന് പറഞ്ഞകത്തേക്ക് കേറി.. അവളുടനെ വരില്ലെന്ന് അറിയാവുന്നത് കൊണ്ടും, അവൾക്കെന്തോ സംശയം ഉള്ളതുപോലെ തോന്നിയതുകൊണ്ടും ഞാൻ മനസ്സില്ലാ മനസ്സോടെയൊന്നു കുളിച്ചു. തിരിച്ചിറങ്ങുമ്പോൾ അവൾ ഇല്ലാത്തതു കാര്യമാക്കി ഞാൻ കേറി കിടന്നു.. ഒരു പത്തുമിനിറ്റ് കഴിഞ്ഞതും അകത്തേക്ക് ആരോ വരുന്നത് പോലെ.. ആരാണെന്ന് അറിയാവുന്നത് കൊണ്ട് നെഞ്ച് പട പാടെന്ന് ഇടിക്കാൻ തുടങ്ങി.

അവളുടെ ശ്വാസം ന്റെ മുഖത്തേക്ക് തട്ടിയകലുമ്പോൾ ഞനൊന്ന് വിറച്ചു,

പുല്ല്..ഇവളിത്ര അടുതെത്തിയോ.. ഇനി രക്ഷയില്ല. മണം പിടിക്കുന്നതിനു മുന്നേ ചത്തപോലെ കിടക്കാം.. ഒരു ഒർജിനാലിറ്റിക്ക് വേണ്ടി കൂർക്കം വലിച്ചാലോ., അല്ലേൽ വേണ്ട പെണ്ണ് ചിലപ്പോ ചേരവവായ്ക്ക് കിറികെട്ട് കുത്തി തരും.,

***********************************

ന്നാൽ കള്ളഉറക്കം നടിച്ചു കിടക്കുന്ന അജുനെ കണ്ടപ്പോ ചെറിയ ചിരി വന്നെങ്കിലും അവളത് പുറത്തു കാട്ടില്ല.എന്തോ ഒപ്പിച്ചിട്ടുള്ള വരവാ അതെന്ന് അവൾക്കറിയാമായിരുന്നു, അതാ ഒന്നുമിണ്ടണ്ട്

💬 Comments

View all comments