Chapter Title : നാമം ഇല്ലാത്തവൾ 9 [വേടൻ]
സാധനം..?
അവരെ നോക്കി ഒരു നന്ദിയും പറഞ്ഞു ഞാൻ അവൾക്കരികിൽ ഇരുപ്പായി, കുറച്ചു കഴിഞ്ഞതും പുറത്തുണ്ടായിരുന്ന പോലീസ് ഡോർ തുറന്നകത്തേക്ക് വന്നു, അതിലൊരു ലേഡി കോൺസ്റ്റബിൾ ഉണ്ടായിരുന്നു, കൈയും കാലും പിടിച്ചു പറഞ്ഞതുകൊണ്ട് അവർ കേസാകില്ല. ആരോ ജ്യൂസ് ൽ കലർത്തി കൊടുത്തതാണെന്ന് പറഞ്ഞപ്പോ അവർ അത് വിശ്വസിച്ചു.. ഇല്ലേൽ മൂഞ്ചിയേനെ..!
പിന്നെ ഞാനും അവിടെയിരുന്നു ഉറങ്ങിപ്പോയി, രാവിലെ എണ്ണിക്കുമ്പോളും അവളുറക്കമായിരുന്നു ഞാൻ ബാത്‌റൂമിൽ കേറി ഒന്ന് ഫ്രഷ് ആയി, രാവിലെ അവളെ നോക്കാൻ വന്ന ഡോക്ടറേ കണ്ട് ഡിസ്റ്റർജ് ന്റെ കാര്യവും ശെരിയാക്കി, ഒന്നുണർന്നാൽ പോകാമെന്നു പറഞ്ഞതും ഞാൻ അവൾക്കരികിൽ വീണ്ടും ഇരിപ്പായി.. അപ്പോളാണ് ഫോൺ അടിക്കുന്നത്
"" ഇത് പോലീസ് സ്റ്റേഷനിലിൽ നിന്നാണ് അജുന്ന് പറയുന്ന ആളല്ലേ..?? ""
"" അതെ...!""
"" നിങ്ങളുടെ ഫ്രണ്ട് ഒരു വിഷ്ണു. അയാൾ ഇവിടെ പോലീസ് സ്റ്റേഷനിലുണ്ട്, രാവിലെ ഒരു വക്കിലുമായിവാ..ബാക്കിയൊക്കെ ഇവിടെ വന്നിട്ട്...""
. "" ആഹ്ഹ് വരാം സർ.. ""
ഓ അപ്പോ രണ്ടും കൂടെ അടിച്ചു കോൺ തിരിഞ്ഞു എവിടെയോ പോയ് തല്ലുണ്ടാക്കിയതാ, ന്നിട്ട് കിടക്കണ കണ്ടില്ലേ ശവം..!
"" ഡീ... ഡീ.. ""
"" മ്മ്.. ചേട്ടാ ഒരു പൊന്മ്മാൻ ബീറുടി... ""
ഉറക്കത്തിൽ തന്നെ വലതുകൈ പൊക്കി ഒരണം ന്ന സിംബൽ.. കാണിച്ചു തരാടി നിനക്ക് ഞാൻ പൊന്മ്മാനെ..
"" അവള്ടെ അച്ഛന്റ്റെ പൊന്മ്മാൻ... ച്ചീ എണ്ണിക്കെടി പുല്ലേ...!""
പറഞ്ഞു തീർന്നതും കൊടുത്തു അവള്ടെ ചന്തിക്കെട്ടൊരു ചവിട്ട്,, അതോടെ നിലത്തു കിടന്നു ഒന്ന് ഉരുണ്ട പെണ്ണ് കണ്ണ് തിരുമ്മി ചുറ്റും
💬 Comments
View all comments