0%

Chapter Title : നാമം ഇല്ലാത്തവൾ 9 [വേടൻ]

Author : Kambikathakal Read All Parts 2.6K

വിറക്കാൻ തുടങ്ങി, മാഗി.. അവൾ..

ഞാൻ ആരെയാ വിളിക്യാ.. ആരോടാ ഒന്ന് പറയാ.. വേണ്ട ഇപ്പൊ ആരേം ഒന്നുമറിയിക്കണ്ട, ഒട്ടും താമസിയാതെ ബൈക്യും സ്റ്റാർട്ടാക്കി ഞാൻ നേരെ ഹോസ്പിറ്റലിലേക്ക് കത്തിച്ചു.. നേരെ റിസപ്ഷനിലേക്ക് ഓടി കയറുവായിരുന്നു ഞാൻ..

"" ഒരു മാഗി.. മാഗിന്ന് പറയുന്ന ഒരു കുട്ട്യേ ഇവിടെ കൊണ്ടുവന്നിട്ടുണ്ട്. ഒന്ന്.... ഒന്നുനോക്കി പറയാമോ.? ""

കിതക്കുകയായിരുന്നു ഞാൻ..ന്നാൽ ന്റെ പരവേഷമൊന്നും കണ്ടിട്ട് അവർക്ക് യാതൊരുവിധ മാറ്റവും ഉണ്ടായില്ല.. ഇതിലും എത്രയോ വല്യ കേസുകൾ കാണുന്നവരയതു കൊണ്ടാകും.

അവർ പറഞ്ഞു തന്നിടത്തേക്ക് ഓടുകയായിരുന്നു ഞാൻ.. ചെല്ലുമ്പോ ആ റൂമിന്റെ വാതിലിൽ രണ്ട് പോലീസ്., ന്റെ കണ്ണുകൾ നിറഞ്ഞു, ന്ത് പറഞ്ഞു ഞാൻ ഇനി അവളുടെ അച്ഛനെ സമാധാനിപ്പിക്കും എങ്ങനെ എല്ലാരേം പറഞ്ഞു സമാധാനിപ്പിക്കും,

ഞാൻ അവരോട് കാര്യം പറഞ്ഞപ്പോ ന്നെ അടിമുടി നോക്കി പിന്നെ ഡോർ തുറന്നു.. തുറന്നതും ശെരിക്കും ഞെട്ടി ഞാൻ.

ബെഡിൽ കിടക്കുന്ന മാഗി നോട്ടത്തിൽ കാര്യമായ കുഴപ്പങ്ങൾ ഒന്നും തന്നെയില്ല, അങ്ങനെ വരാൻ സാധ്യതയില്ലല്ലോ.., ഞാൻ അവളുടെ അടുത്തുനിന്നു. എന്തോ എടുത്ത് പുറത്തേക്ക് പോകാൻ നിൽക്കുന്ന ഒരു നേഴ്സ് പെങ്കൊച്ചിനോട് കാര്യം ചോദിച്ചു.

"" അൽക്കഹോളിക് കേസാ,, എവിടെയോ കിടന്ന് ബഹളം വച്ചതിനു പോലീസ് പിടിച്ചോണ്ട് വന്നതാ ടെസ്റ്റ്‌ ചെയ്യാൻ, പക്ഷെ ഹോസ്പിറ്റലിൽ വന്നതും ആള് തലകറങ്ങി വീണ്..""

ഞാനവളെയൊന്നു നോക്കി, ന്താ ആ കിടപ്പ് കൈ ഒക്കെ കൂടിപ്പിടിച്ചു സമാധാനത്തോടെ കിടക്കുന്നു..അടിച്ചോരു ബോധവുമില്ലാണ്ട് കിടക്കണ കിടപ്പ് കണ്ടില്ലേ ചെറ്റ., കാൾ വന്നപ്പോ ന്റെ നല്ല ജീവനങ്ങ് പ്പോയി ഇവളിതുവല്ലതും അറിയുന്നുണ്ടോ.. ഇവൾക്കെവിടുണാവോ

💬 Comments

View all comments