Chapter Title : നാമം ഇല്ലാത്തവൾ 9 [വേടൻ]
ന്ന് കണ്ണു കാണിക്കുന്നുണ്ട്.. പിന്നെ പോലീസിനോട് പറയല്ലെന്നും.
"" ഇനിയിപ്പോ ന്താ വക്കിലെ ഒരു വഴി...""
"" സീ... അവരിപ്പോ FIR ഇട്ടിട്ടൊന്നുമില്ല, si എനിക്ക് അറിയാവുന്ന ആളാണ്.. ഞാൻ ഒന്ന് പറഞ്ഞു നോക്കാം..""
"" വല്യ ഉപകാരം വക്കിലെ..!"".
അതിനയാൾ കനത്തിലൊന്നു മൂളി, അകത്തേക്ക് നടന്നു പുറകെ ഞങ്ങളും..പുള്ളി si യേ കണ്ട് കാര്യങ്ങൾ പറഞ്ഞു, നഷ്ടപരിഹാരമായി ചോദിക്കുന്ന പൈസ കൊടുത്തോളം ന്നുള്ള ഉറപ്പിൽ വിട്ടയച്ചു, നല്ലിടി കിട്ടിട്ടുണ്ട്.. വയ്യവന് , ഇടക്ക് മാഗി പിടികാം ന്ന് പറഞ്ഞപ്പോ നോക്കി ചെറയുന്നുണ്ടായിരുന്നു..പിന്നെ അതൊരു പോലീസ് സ്റ്റേഷൻ ആയത് കൊണ്ട് അവനൊന്നും മിണ്ടില്ലന്ന് മാത്രം,
വക്കിലിന്റെ ഫീസും, അവർക്കുള്ള നഷ്ടപരിഹാരവും കൊടുത്ത് കേസ് സോൾവാക്കി..
നേരെ വണ്ടി വിട്ടത് ന്റെ ഫ്ലാറ്റിലേക്കാണ്, അവന് അവന്റെ ബൈക്ക് ഓടിക്കാൻ വയ്യാത്തത് കൊണ്ട് മാഗിയാണ് അതെടുത്തത് ന്റെ പുറകിൽ അവനും..നേരെ താങ്ങി റൂമിൽ എത്തിച്ചു രണ്ടാൾക്കും കുടിക്കാൻ ജ്യൂസും കൊടുത്ത് ഞാൻ വിടെ കസേരയിൽ ഇരുന്നു.
"" രണ്ടിനേം ഇനി വെളിയിലങ്ങാനും കണ്ടാൽ, കാല് ഞാൻ വെട്ടും..
കൈയും കാലും പിടിച്ചാ ഇപ്പൊ ഇറക്കിയത്.., എടാ... എടാ മറ്റെമോനെ നിനക്ക് ന്നായിരുന്നെടാ ഇത്രക്ക് കഴ അവിടെപ്പോയി തല്ലുണ്ടാക്കാൻ ""
ഞാൻ അതും പറഞ്ഞു രണ്ടിനേം നോക്കി, അത് കേട്ടപ്പോ വിഷ്ണു മാഗിയെ നോക്കി പല്ല് കടിച്ചു, ഇവളെന്തോ ഒപ്പിച്ചതാ..
"" എടാ ഞാനല്ല ഈ പുന്നാര മോളാ രാത്രിയിൽ കിടന്നുറങ്ങിക്കൊണ്ടിരുന്ന ന്നെ വിളിച്ചു കൂട്ടികൊണ്ട് വരാൻ പറഞ്ഞെ.. ഇവള് നാട്ടിൽ പോയിട്ട് വരുന്നതായത്കൊണ്ട് ഞാൻ ചെന്നു. ആപ്പോ ഇവൾക്ക് ബിയർ
💬 Comments
View all comments