Chapter Title : നാമം ഇല്ലാത്തവൾ 9 [വേടൻ]
കുടിക്കണം ന്ന്..പുല്ല്..! നിവർത്തിയില്ലാതെ വാങ്ങികൊടുത്തു, അതും അടിച്ചി അലവലാതി കണ്ണിൽ കണ്ടവന്റെ തന്തക്ക് വിളിച്ചു പിന്നെനിക്കൊന്നും ഓർമ്മയില്ലടാ..കണ്ണിൽ ഒരു വെളിച്ചം വന്നതും ന്റെ ബോധം പോയി പിന്നെ ഞാൻ കണ്ണുതുറക്കുമ്പോൾ പോലീസ് സ്റ്റേഷനിലാ.. ബോധം വീണപ്പോ അവിടുന്നും കിട്ടി കുറെ..ഇയ്യോ മൊത്തത്തിൽ ഇനിയൊന്നു പുഴുങ്ങിഎടുക്കണം ന്നെ..""
"" ന്തായാലും അവന്മാര് കുറച്ച് സീൻ ആണെന്നാ വക്കില് പറഞ്ഞെ.. കേസ് ക്ലോസ് ആക്കിയെങ്കിലും നിങ്ങള് തത്കാലം ഇവിടെ നിക്കണ്ട, പിന്നെ ഞാൻ ഇന്ന് വൈകിട്ട് നാട്ടിപ്പോകും, ആ പെണ്ണെനിക്കൊരു സമാധാനവും തരുന്നില്ല.. ""
"" നീയെന്താ ഇപ്പൊ പറഞ്ഞുവരണേ...? ""
വിഷ്ണുവാണ് ഇടികിട്ടിയ ഭാഗവും ഒഴിഞ്ഞിരിക്കുന്നതു കണ്ടാൽ സഹികൂല, നല്ലിടി കിട്ടിട്ടുണ്ട്. അവനെന്തായാലും റസ്റ്റ് അത്യാവശ്യമാ... ഇവിടെ പിന്നൊരുത്തിടെ നാക്ക് ആ സ്റ്റേഷനിൽ വെച്ചു പോയതാ..സകല കൊള്ളരുതായിമ്മയും കാണിച്ചിട്ട് തല കുമ്പിട്ടു ഇരിക്കണ കണ്ടില്ലേ...! ശവം '
"" ഞാൻ ഇവള്ടെ പപ്പയേ വിളിച്ചു സംസാരിച്ചിട്ടുണ്ട്.. നിങ്ങള് അങ്ങോട്ട് വിട്ടോ.. ഓഫീസിൽ ഞാൻ പറഞ്ഞോളാം.. ""
ആദ്യം കുറെ സമ്മതക്കുറവ് കാണിച്ചെങ്കിലും പിന്നീട് അവർ പോകാൻ തീരുമാനിച്ചു, അങ്ങനെ പാക്ക് ചെയ്യാൻ അവർ അവരുടെ ഫ്ലാറ്റിലേക് പോയതും, ഞാൻ ഓഫീസിലേക്ക് വിളിക്കാൻ ഫോൺ എടുത്തു, എടുത്തപ്പോ കണ്ട് പെണ്ണിന്റെ ഇരുപത്തിയെഴു മിസ്സ് കാൾ ..
ദൈവമേ മിക്കവാറും ഞാനും ഇവരുടെ കൂടെ നാട് വിടണ്ട വരുന്നാ തോന്നണേ. പുള്ളിക്കാരി വിളിക്കുന്ന സ്പോട്ടിൽ ഫോൺ എടുത്തോളാണമെന്നാ കല്പന, ആ ഒരു ഉറപ്പിന്റെ പേരിലാ വിട്ടേക്കുന്നെ., വിളിച്ചാലോ പരിഭവം പറയണതല്ലാതെ പെണ്ണിന് നേരമില്ല., ആ കാട്ടികൂട്ടലുകൾ കണ്ടാ ഞാൻ നേരത്തെ പോകാം
💬 Comments
View all comments