0%

Chapter Title : നാമം ഇല്ലാത്തവൾ 9 [വേടൻ]

Author : Kambikathakal Read All Parts 2.8K

നെറുകിൽ ഒന്ന് തലോടി അമ്മ കരച്ചിലോടെ പറഞ്ഞതും, അവള് വേദനയിലും ഒന്ന് തലയാട്ടി.

"" ഏട്ടാ... ഏട്ടനെന്നോട് പിണ..ക്കണോ..? രാവിലെ ഞ... ഞനെ..ന്തോ പറ.. ഞായിരുന്നു..""

"" പിണക്കൊ ന്തിന്..? നിക്ക്... നിക്കെന്റെ മോളോട് പിണങ്ങാൻ പറ്റോ.. ഒന്നുല്ലടാ...ന്റെ മോള് വേറെയൊന്നും ഓർക്കേണ്ടട്ടോ.. ""

"" ആമി മോളെ.. ഒന്നുല നമ്മള് ഇപ്പോ എത്തും.. പേടിക്കണ്ടട്ടോടാ...!""

ആ കരച്ചിലിനിടക്കും ഏട്ടത്തി അവളെ സമാധാനിപ്പിക്കാൻ നോക്കി, അവളക്കട്ടെ ന്നോട് എന്തൊക്കെയോ പറഞ്ഞോണ്ടിരിക്കുന്നു,അവളുടെ വേദന തൊട്ടറിയുമ്പോൾ ന്റെ നെഞ്ചാ വേദനിക്കണെ.

വേഗന്ന് തന്നെ ഹോസ്പിറ്റലിൽ എത്തി, അവളെ സ്ട്രേച്ചറിൽ കിടത്തി അകത്തേക്ക് കൊണ്ട് പോകാൻ തുടങ്ങിയതും.

"" ഏട്ടാ നിക്ക്.. നിക്ക് പേടിയാവണ്,, നിക്ക്.. നിക്ക് പ്രസവിക്കണ്ടെ... അമ്മാ.... ""

"" ഒന്നുല്ല.. ഒന്നുല്ലെന്റെ മോള് ചെല്ല്, ഒന്നും പറ്റില്ലാട്ടോ.. ന്തേലും ഉണ്ടേൽ ഏട്ടനെ.. ഏട്ടനെ വിളിച്ച മതി.. ഏട്ടൻ എങ്ങും പോകില്ല.. ഇവിടെ.. ഇവിടെ കാണും.. ""

എനിക്ക് മുന്നിൽ ആ ഓപറേഷൻ റൂമിന്റെ ഡോർ അടയുന്നത് വരെ ന്റെ സ്വരം അവിടെ കേട്ടുള്ളു..

പിന്നെ ഞാൻ മിണ്ടിട്ടില്ല ആരോടും. ഇടക്ക് വിവരം അറിഞ്ഞു അച്ഛന്റെ കൂടെ എത്തിയ അവളുടെ അച്ഛനെയോ അമ്മയെയോ.. സംഭവം അറിഞ്ഞപോ ക്ലാസ്സ്‌ മുടക്കി വന്ന അഞ്ചുനേയടക്കം ആരോടും ഞാൻ മിണ്ടില്ല,, കണ്ടതായിപ്പോലും ഗവനിച്ചില്ല,..ഏട്ടനും രണ്ടച്ചന്മാരും എന്തൊക്കെയോ ഫോര്മാലിറ്റി തീർക്കാൻ വെളിയിലേക്ക് പോയി.

"" അനാമികയുടെ ഹസ്ബൻഡ് ആരാ.. ? ""

വെളിയിലേക്ക് നീണ്ട ആ മുഖം ചുറ്റും സംശയത്തിന്റെ നിഴൽ പരത്തി., അപ്പോളും ഒന്നും മിണ്ടാതെ തലയിൽ കൈ താങ്ങി നിലത്തേക്ക് നോക്കി

💬 Comments

View all comments