0%

Chapter Title : നാമം ഇല്ലാത്തവൾ 9 [വേടൻ]

Author : Kambikathakal Read All Parts 1360

ചടങ്ങും കഴിഞ്ഞ് നിൽകുമ്പോൾ. അമ്മ പറഞ്ഞപ്പേരു തന്നെയാണ് കുഞ്ഞിന് ഇട്ടത്,മീനാക്ഷി .. കുഞ്ഞിനെ മടിയിൽ ഇരുത്തി പേര് ചോലുമ്പോൾ എനിക്കരികിൽ സെറ്റ് സാരിയിൽ സുന്ദരിയായി ന്റെ പെണ്ണും ഉണ്ടായിരുന്നു..

അങ്ങനെ ചടങ്ങേല്ലാം കഴിഞ്ഞു വെളിയിലേക്ക് ഇറങ്ങി അവരോട് സംസാരിച്ചു നിൽകുമ്പോളാണ് ഏട്ടത്തി അങ്ങോട്ടേക്ക് വരുന്നത്.,

"" ഹാ നിങ്ങള് കഴിച്ചായിരുന്നോ..? ""

ഏട്ടത്തിയും സെറ്റ് സാരിയിൽ ആണ്, അവരോട് ചോദിച്ചതിന് പിന്നെ ആകാം ന്നവർ മറുപടി പറഞ്ഞതും ഏട്ടത്തി അകത്തേക്ക് കയറാൻ നിൽകുമ്പോൾ ആമി കുഞ്ഞുമായി അങ്ങോട്ടേക്ക് എത്തി..

"" ഏട്ടത്തി ഇവളെയൊന്നെടുത്തെ പെണ്ണ് ആകെ വശം കെടുത്തി.. ""

മുന്നോട്ടേക് നടക്കാൻ നിന്ന ഏട്ടത്തിയുടെ കൈയിലേക്ക് കുഞ്ഞിനെ ചോദിക്ക പോലും ചെയ്യാതെ കൊടുത്തിട്ട് ആമി ചുളുങ്ങിയ സാരീ നേരെയാക്കി,.

"" ഇങ്ങോണ്ടാ ന്റെ കുഞ്ഞിനെ..! വല്യമ്മേടെ ചുന്ദരിക്കുട്ടി ഇങ്ങ് വാ.. ഹ്മ്മ് ""

ഏട്ടത്തി കുഞ്ഞിനേം വാങ്ങി കളിപ്പിച്ചോണ്ട് അകത്തേക്ക് കയറി ഏട്ടത്തിക്ക് അധിക മാസം ഒന്നുമായില്ല, പക്ഷെ പുള്ളിക്കാരി ഭയങ്കര ശ്രദ്ധയിലാണ് നടപ്പ്, ഇപ്പോ കോളേജിൽ ഏട്ടൻ കൊണ്ട് വിടാതെ പോകില്ല ന്നായി..

അത് വിട്...!

കുഞ്ഞിനേം കൈമാറി ന്റെ അടുത്തേക്ക് വന്ന ആമി എല്ലാരേം നോക്കി യൊന്ന് ചിരിച്ചു, ന്നിട്ട് പതിയെ ന്റെ ചെവിയിൽ

"" മാഗിയേച്ചിയെയും വിഷ്ണുവേട്ടനെയും കണ്ടില്ലലോയെട്ടാ.. ""

""അവരിപ്പോ എത്തുടി...""

"" മ്മ് ഇങ്ങ് വരട്ടെ രണ്ടും ശെരിയാക്കി കൊടുക്കണ്ണ്ട് ഞാൻ..

അല്ല ഇവര് വല്ലോം കഴിച്ചായിരുന്നോ...?""

ന്നോട് പിറുപിറുക്കുന്ന കൂട്ടത്തിൽ അവളുടെ ചെഷ്ടകൾ കണ്ട് പലരും പതുങ്ങി ചിരിക്കുന്ന കാര്യം പെണ്ണ് കണ്ടില്ല..

"" ന്താണ് ഡോക്ടർക്കൊരു കുശലം പറച്ചില്..ങേ..""

അതോടെ പെണ്ണൊരു ചമ്മിയ ചിരിയും നൽകി അവിടുന്ന് സ്ഥലം വിട്ടു.

"" അർജുൻ ചെലവൊന്നുമില്ലേ... ""

കൂട്ടത്തിൽ ഒരുത്തൻ കൈകൊണ്ട് കുപ്പിയുടെ ആഗ്യo കാട്ടിയതും, ഞാൻ ശെരിയാക്കാം ന്നും പറഞ്ഞു മുറിയിലേക്ക് പോയി, നേരത്തെ പ്പോയി വാങ്ങിയിരുന്നു സാധനം, ഇവന്മാരൊക്കെ ഇത് പ്രതീക്ഷിച്ചു വന്നതാണെന്ന് നിക്കറിയില്ലേ.. അങ്ങനെ സാധനം കൊടുത്ത് സ്ഥലവും പറഞ്ഞു കൊടുത്ത് ഞാൻ ഗായത്രി യും മറ്റുമായി സംസാരിച്ചോണ്ട് നിൽകുമ്പോളാണ് വിഷ്ണുവും മാഗിയും വന്നത്..

💬 Comments

View all comments