Chapter Title : നാമം ഇല്ലാത്തവൾ 9 [വേടൻ]
നോക്കി കിടക്കുന്ന ആ കുഞ്ഞ് മാലാഖയെ ഞാൻ കൈയിൽ പിടിച്ചു കൊഞ്ചിച്ചു, ഇതെല്ലാം നോക്കി അവള് കിടപ്പുണ്ട്..
"" അച്ചേടെ പൊന്ന് അമ്മേനെ ഒരുപാട് വേദനിപ്പിച്ചുട്ടോ.. സാരല്ല ഞങ്ങടെ പൊന്നിങ് വന്നില്ലേ...!""
"" മോൾക്ക് പേര് വല്ലതും കണ്ട് വച്ചിട്ടുണ്ടോ..? ""
കുഞ്ഞിനെ കളിപ്പിക്കുന്നതുടയിൽ അവളെന്റെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു..
"" അതിന് നമ്മള് രണ്ടാളും കൂടെയല്ലേ നിഹാരിക ന്നുള്ള പേര് സെലക്ട് ചെയ്തേ പിന്നിപ്പോ ന്നാ അങ്ങനെയൊരു ചോദ്യം. ""
"" അത്.. അതില്ലേ അജുവേട്ടാ.. ""
അവളെന്തോ പറയാൻ തുനിഞ്ഞു, ന്തോ ഉണ്ട് ഇല്ലേൽ കാര്യം പറയാൻ പെണ്ണിങ്ങനെ കഷ്ടപ്പെടില്ല.
"" അഹ് അതുണ്ട്.. നീ പറയെന്റെ പെണ്ണെ.. ""
"" ഹും.. അതില്ലേ അമ്മ ഇയടെ പറയുന്ന കേട്ടെ.. കുഞ്ഞിന്റെ പേരോരണം അമ്മ നോക്കി വച്ചിട്ടുണ്ട് പക്ഷെ നമ്മക് അത് ഇഷ്ടവോ ന്ന്...""
"" ന്നിട്ട് നിയെന്ത് പറഞ്ഞു..? ""
"" എന്നോടല്ല മണ്ടുസേ പറഞ്ഞെ.. ഞാൻ അതൊഴി പോയപ്പോ കെട്ടുന്നേ ഉള്ളു.. ""
ഓ അങ്ങനെ... അമ്മക്ക് അങ്ങനെ ന്തേലും ആഗ്രഹം ഉണ്ടേൽ ന്നോട് പറയുന്നതിന് ന്താ...
"" നിനക്കെന്താ തോന്നണേ...!"" അവളുടെ മുഖത്തേക്ക് നോക്കി നില്കുമ്പോ അവളൊന്ന് അടുത്തേക്ക് നീങ്ങി
"" അമ്മ പറയുന്ന പ്പേരിടാം, അടുത്ത കൊച്ചിന് നമ്മക് നമ്മള് കണ്ടുപിടിച്ച ആ പേരിടാം.. ""
"" ഓ അപ്പോ ഒന്നിലൊന്നും നിർത്താൻ നീ ഉദ്ദേശിക്കുന്നില്ല ല്ലേ... ""
"" ഏയ്യ്.. ഇല്ല.. പക്ഷെ ഇനിയൊടനെ കാണില്ല.. എനിക്കെന്റെ കൊച്ചിന് മുഴുവൻ സ്നേഹോം കൊടുത്ത് വേണം വളർത്താൻ. ""
💬 Comments
View all comments