Chapter Title : നാമം ഇല്ലാത്തവൾ 9 [വേടൻ]
വല്യ കോമഡി..
. അപ്പോളാണ് ഇന്നലെ ഞാൻ കിടന്നതിനെ കുറിച്ചോർത്തത്, അവളുടെ കാലിൽ തല ചാരി എപ്പോളോ ഇന്നലെ ഉറക്കം പിടിച്ചിരുന്നു..
"" ഇന്നലെ നിലത്തു കിടന്നുറങ്ങിയ നീയെങ്ങനെയടാ അവളുടെ കട്ടിലിൽ വന്നേ..""
ന്നെ തളിക്കാൻ മാത്രം വായ തുറക്കുന്ന ന്റെ അമ്മയായിരുന്നു അത്,
"" അജുവേട്ട മസാജിങ് ഒക്കെ കഴിഞ്ഞെപ്പോളാ ഉറങ്ങിയേ.. ""
കുട്ടിനായി ആ തെണ്ടി അഞ്ജുവും ഉണ്ട്.. ഏട്ടത്തിയും അമ്മയും ഒന്നും മിണ്ടില്ല അവിടെ ചിരി മാത്രം..
പിന്നെ അവരെ മൈൻഡ് ചെയ്യാതെ ഞാൻ പുറത്തേക്ക് ഇറങ്ങി ഫ്രഷ് ആകാനുള്ള പരുപാടി നോക്കി,. ഫ്രഷായി തിരിച്ചുവരുമ്പോൾ ന്നെ കാത്തൊരു അമ്മയും മോളുമുണ്ടായിരുന്നു.. ഞാൻ ചെന്നതും അവരെല്ലാം വീട്ടിൽ പോയിട്ട് വരാമെന്നുള്ള നിലപാടിലായി,
അങ്ങനെ റൂമിൽ ഇരിക്കുമ്പോൾ അവൾക്കുള്ള മെഡിസിനും എത്തി അതും കഴിച്ചു കുഞ്ഞിനും എന്തോ തുള്ളിമരുന്നും കൊടുത്ത് പോയതും. കുഞ്ഞ് കിടന്ന് കാരയാൻ തുടങ്ങി.
അതോടെ അവളേം എടുത്ത് അങ്ങോട്ടും എങ്ങോട്ടും നടന്നിട്ടും രക്ഷയില്ലെന്ന് കണ്ട ഞാൻ അവളെ നോക്കി
"" കൊച്ചിന് വിശക്കുണ്ടാവും മനുഷ്യാ ഇങ്ങ് കൊണ്ടാ ""
അവള് കൈ നീട്ടിയതും കൊച്ചിനേം കൊടുത്ത് ഞാൻ വെളിയിലേക്ക് ഇറങ്ങാൻ തുടങ്ങി
"" മ്മ് എങ്ങോട്ട് പോവാ...? ""
നൈറ്റിയുടെ സിപ് അഴിച്ചോണ്ട് അവളത് ചോദിച്ചതും ചമ്മി നിൽക്കുന്ന ന്നെ കണ്ടപ്പോ കാര്യം ആശത്തിക്ക് പിടികിട്ടി.
"" കൂടുതല് ചമ്മുവൊന്നും വേണ്ട..! നിങ്ങളെ ന്റെ കെട്ടിയോനാ..നിങ്ങള് കാണാത്തതൊന്നുമെനിക്കില്ല അതോണ്ടെന്റെ മോനെങ്ങും പോണ്ട ഇവിടെ ഇരുന്നോ...""
അവളൊരു ചിരിയോടെ പറഞ്ഞു കുഞ്ഞിന് പാല് കൊടുക്കാൻ തുടങ്ങി,
"" നാണമുണ്ടോ മനുഷ്യ നിങ്ങക്ക്,
💬 Comments
View all comments