0%

Chapter Title : നാമം ഇല്ലാത്തവൾ 9 [വേടൻ]

Author : Kambikathakal Read All Parts 2.8K

അങ്ങനെ വല്ലോം വിളിച്ചാൽ പിന്നെ ന്റെ കയ്യിൽ നിറയെ പാടുകളായിരിക്കും.

"" ദേ യേട്ടാ ഞാൻ പറഞ്ഞിട്ടുണ്ട് അങ്ങനെ വിളിക്കല്ലെന്ന്. ""

"" ഹാഹ്ഹ... അതിന്.. അതിനത് നിന്റെ പേരുതന്നെയല്ലെടി കോപ്പേ... ""

പിച്ചു കിട്ടിയ ഭാഗം ഉഴിഞ്ഞു ഞാൻ അവളെ നോക്കി,

"" ആണ്.. പക്ഷെങ്കില് നിങ്ങളെന്നെയാ പേര് വിളിക്കണ്ട.. സാധാരണ വിളിക്കണപ്പോലെയങ്ങ് വിളിച്ചോണ്ടാ മതി.. ""

"" ഹോ സമ്മതിച്ചെന്റെ പെണ്ണെ... ""

അവളെ ഞാൻ വട്ടം കുട്ടിച്ചുരുണ്ടു, അവളെന്റെ തലയിൽ തലോടിയും.

"" ഒരു ലിപ്‌ലോക്ക് തരോ.. ""

കുറച്ചുനേരത്തെ കിടപ്പുതുടർന്നു ഞാൻ തലയുയർത്തി അവളോട് ചോദിച്ചതും, പെണ്ണ് കണ്ണുതുറന്നെന്നെ നോക്കി ,

"" ഹ്മ്മ്.. ഈ കിടപ്പ് കണ്ടപ്പോളെ എനിക്കൊരു സ്പെല്ലിങ് മിസ്റ്റേക്ക് അടിച്ചതാ... അപ്പൊ ഇതായിരുന്നല്ലേ ഉദ്ദേശം..? ""

കവിളിൽ പിടിച്ചാട്ടി കളിപ്പിച്ചവസാനം അവളുത്തന്നെ ന്റെ ചുണ്ടിനു മീതെ അവളുടെ ചുണ്ടു ചേർത്തു..

ഏറെ നേരം നീണ്ടുനിന്നയാ സ്നേഹം ഞങ്ങളു രണ്ടാളും ആസ്വദിക്കുകയായിരുന്നു.എന്നിലെ ഇവളിലുള്ള പ്രണയം ഒരിറ്റുപോലും കുറയാതെ എന്നുമിങ്ങനെ കാക്കണേ ന്നൊരു പ്രാർത്ഥന മാത്രേ ഉള്ളു..

******************************

പുറത്തുനിന്നു കുഞ്ഞിന്റെ കരച്ചില് കേട്ടതും

"" ന്റെ കുഞ്ഞ്... "" ന്നും പറഞ്ഞു ചാടി എണ്ണിറ്റവൾ വെളിയിലേക്ക് ഇറങ്ങി., പുറകിൽ നിന്ന് ഞാൻ പറഞ്ഞതൊന്നും അവള് കെട്ടില്ലെന്ന് എനിക്കിതിനോടകം മനസിലായി., പുറത്തേക്ക് ചെല്ലുമ്പോ കേൾകാം കുറച്ചു സംസാരം

"" നുമ്പേ കണ്ടപോലെയല്ലല്ലോടി പെണ്ണെ നിന്റെ മുഖമിപ്പോ ആകെയൊന്ന് ചുവന്നല്ലോ.. മ്മ് ന്തേ അവൻ ചുമക്കാൻ പാകത്തിന് വല്ലതും തന്നോ..? ""

കുഞ്ഞിനെ തോളിലിട്ട് കരച്ചില് നിർത്തുന്ന മാഗിയുടെ മുന്നിൽ കെണിയിൽ

💬 Comments

View all comments