0%

Chapter Title : നാമം ഇല്ലാത്തവൾ 9 [വേടൻ]

Author : Kambikathakal Read All Parts 2.8K

അകപ്പെട്ട വെരുകിനെ പോലെ നിക്കാണ് ആമി, ഞാൻ പറഞ്ഞത് കേൾക്കാതെ ഓടിച്ചെന്നു കേറി കൊടുത്തതല്ലേ കുറച്ച് വെള്ളം കുടിക്കട്ടെ, വിഷ്ണു വില്ല,അവിടെ ആ നാറി അടുക്കളയിൽ പോയ് കാണും കേറ്റാൻ.

"" പിന്നെ.. ചുവക്കാൻ അങ്ങ് മരുന്നിരിക്കയല്ലേ.. കളിക്കാതെ പോയേച്ചി.. ""

"" അമ്പടി നിയെങ്ങനെയങ്ങ് പോകാൻ വരട്ടെ.. പറഞ്ഞോ.. സത്യം പറഞ്ഞോ ഇല്ലേൽ ഇപ്പൊ ഞാൻ എല്ലാരേം വിളിച്ചുകൂട്ടും..""

ഇനിയും ഇടപെട്ടില്ലേൽ ഇവളിത് എല്ലാരേം അറിയിക്കുമെന്ന് ഉറപ്പുള്ളതിനാൽ ചാടി മുന്നിൽ കയറി,

"" ഹാ സ്പോൺസറൂം എത്തി.. പറയെടാ ഇവളിത്രേം ചുമക്കാനും മാത്രം ന്താ നി കൊടുത്തേ.. ""

"" പൊന്ന് മാഗി നീ നാറ്റിക്കല്ലേ..!""

"" ഹ ഹ.. ഹാ ഇല്ല..സത്യം പറഞ്ഞാ ഞാൻ ആരേം നാറ്റിക്കില്ല.. "" അവളൊന്നിളിച്ചു, ചവിട്ടാനാ തോന്നിയെ..

"" അതൊരുമ്മേടെ പവറാടി..""

പറഞ്ഞതും ആമി ന്റെ കയ്യിൽ ഒരു പിച്ച്, ന്നിട്ട് മുഖം ന്റെ തോളിലേക്ക് അമർത്തി.,

"" എവിടെ...? ചുണ്ടിലാ..??"" മാഗി വിടുന്ന ലക്ഷണമില്ല..,കളിയാക്കയാണ് നാറി

"" അല്ല നെറ്റിലാ... അല്ലെട്ടാ..."" ഇനി നിന്നാ പുഴുങ്ങുമെന്ന് അറിയാവുന്നത് കൊണ്ടാകണം അവളതും പറഞ്ഞു ന്നെയും വലിച്ചു റൂമിലേക്ക് നടന്നത്..

"" മ്മ് എവിടെയാന്ന് എനിക്കിപ്പോ മനസിലായിട്ടോടാ.. ഹ്മ്മ് ഹ്മ്മ് നടക്കട്ടെ...""

"" ഈ ചേച്ചി..""

"" ടി പെണ്ണെ ഇതിനെ വേണ്ടേ..? ""

തിരിഞ്ഞു നോക്കുമ്പോൾ കുഞ്ഞിനെയാണ്.. അവളുറക്കം പിടിച്ചിരുന്നു..

"" വേണ്ട വെച്ചോ.. പിന്നെടുത്തോളം.. ""

ന്നും മറുപടി പറയാൻ സമ്മതിച്ചില്ല അതിന് മുന്നേ ഡോർ അടഞ്ഞു..മുന്നിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന അവളെയും നോക്കി ഞാനാ കട്ടിലിൽ

💬 Comments

View all comments