0%

Chapter Title : നാമം ഇല്ലാത്തവൾ 9 [വേടൻ]

Author : Kambikathakal Read All Parts 2.8K

ഇരുന്നു..

"" നീയെന്താ കൊച്ചിനുവെച്ച വേര മരുന്നെടുത് കഴിച്ചോ..?? ""

"" തമാശിക്കല്ലേ... ആകെ ചമ്മി ഐസ് ആയി നിക്കുമ്പോളാ അങ്ങേരുടെയൊരു ഒണക്ക തമാശ.. ""

"" നിന്നോടരേലും പറഞ്ഞോ ചാടിത്തുള്ളി അവളുടെ വായിലോട്ടു ചെന്ന് കേറിക്കൊടുക്കാൻ.. ന്നിട്ടിപ്പോ ന്റെ തമാശക്കയോ കുഴപ്പം..ഹല്ലേ ""

"" നിങ്ങള് പോ.. ന്നോടൊന്നിനുമിനി വരണ്ട. ""

"" അല്ലേല്ലാരു വരണ്...! പെണ്ണുങ്ങളായാ ഇത്രേം അഹങ്കാരം പാടില്ല.. ""

ഞാൻ ഡോറും തുറന്ന് വെളിയിലേക്ക് ഇറങ്ങി, നേരെ വിഷ്ണുനെയും വിളിച്ചു ആറിന്റെ കരയിലേക്ക് നടക്കുമ്പോൾ അടുത്തുള്ള കുമാരേട്ടന്റെ കടയിൽ നിന്ന് ഈരണ്ടു ഗോൾഡും വാങ്ങി കത്തിച്ചു, ഒരു പുക ആഞ്ഞു അകത്തേക്കെടുത്തപ്പൊ ന്തൊരു സുഖം., ആ കരയിൽ ഇരിക്കുമ്പോൾ സദ്യയാകുന്നതറിയില്ല, ഓരോന്ന് വിളിച്ചുചൊല്ലി കാക്കകൾ കൂടണയുമ്പോൾ, ഞാനാ കൽവെട്ടിൽ തലചായ്ച്ചു.. വൈകിട്ടത്തെ ദീപാരാധന തൊഴാൻ കുളിച്ചു പട്ടുപാവാടയിലും സാരീയിലും നനഞ്ഞ മുടിയിൽ തുളസിക്കതിര് ചൂടി അമ്പലത്തിലേക്ക് വരണ പെൺകുട്ടികൾ, ചെളിയിലെ കളികഴിഞ്ഞു അമ്പലകുളത്തിൽ കുളിക്കാൻ വരുന്ന കുട്ടികൾ, നാട്ടുവിശേഷം പറയാൻ ഒത്തുകൂടുന്ന അമ്മാവന്മ്മാർ അങ്ങനെയാ നാട്ടുവഴിയിലെ വിശേഷങ്ങൾ നീണ്ടുപോകുന്നു..

"" ഒന്നുടെ പോകാച്ചാലോ... ""

ന്ന അവന്റെ തീരുമാനത്തെ തള്ളികളയാൻ തോന്നില്ല ഓരോന്നുടെ വലിച്ചു കേറ്റി. മനസിലെ ഭാരം ന്നപോലെ പുകഞ്ഞാൻ പുറത്തേക്ക് കളഞ്ഞുകൊണ്ടിരുന്നു., കുറച്ചു നേരം കൂടെ അവിടിരുന്നു,, അപ്പോളേക്കും വീട്ടിൽന്ന് വിളിയെത്തി, ഞാനവിടെ പോയിന്ന് അറിയാതെയുള്ള പരാക്രമമാണ് പെണ്ണ്, കടയിൽ നിന്ന് ഓരോ സെന്റർ ഫ്രഷും വാങ്ങി ചവച്ചു, കൈയിൽ കമ്യൂണിസ്റ് പച്ച തൂത്തു മണം കളഞ്ഞു ഞങ്ങൾ വീട്ടിലെക്ക് നടന്നു.. പോകുന്ന വഴിയിൽ തമിഴ് അണ്ണന്മാർ നടത്തുന്ന

💬 Comments

View all comments