0%

Chapter Title : നാമം ഇല്ലാത്തവൾ 9 [വേടൻ]

Author : Kambikathakal Read All Parts 2.6K

ഞാൻ ന്റെ മോളോടും പറയണേ ന്ന് പറയുബോൾ ജഗതി ചേട്ടന്റെ ഒരു എക്സ്പ്രഷൻ ഇല്ലേ ആ സെയിം എക്സ്പ്രഷനുമിട്ട് ഞാൻ പുറകിലേക്ക് നോക്കി കൊച്ചിനോട് ചുമ്മതാ ന്ന് കൈകൊണ്ടാനക്കി കണ്ണടച്ച് കാണിച്ചു, ന്നിട്ടും ആമിയും മോളും ആർത്തു ചിരിച്ചു.. പിന്നെയവൾ ചിരിയടക്കി ഫോൺ ചെവിലേക്ക് തിരുകി

"" പരട്ട തള്ള.. " ന്നും പറഞ്ഞു ഞാൻ വണ്ടി മുന്നോട്ടേക് എടുത്ത്. എന്തൊക്കെയോ കുശുകുശുക്കുന്നുണ്ട് രണ്ടും. കുറച്ച് നേരം കഴിഞ്ഞതും അവളാ ഫോൺ നിക്ക് നേരെ നീട്ടി ഞാൻ ന്താ ന്നുള്ള ഭാവത്തിൽ അവളെ നോക്കുമ്പോൾ അവൾ തുടർന്ന്..

"" അമ്മ പറഞ്ഞു തരാൻ... ""

"" ആർക്ക്....നീക്കെട്ട് തരാനാ തള്ള പറഞ്ഞോ...??

അവിടെ ഉണ്ടായിരുന്നപ്പോളോ ന്റെ തല കണ്ടാൽ അവർക്കൊന്നു പൊട്ടിക്കണമായിരുന്നു.. ഇപ്പോളും വിടില്ലെന്ന് വെച്ചാ.. ഇങ്ങ് കൊണ്ടാ.. ""

ഫോൺ വാങ്ങി ഞാൻ ചെവിയിൽ തിരുകി ഒട്ടും താല്പര്യം മില്ലാത്ത മട്ടിൽ ഒരു ഹെലോ പറഞ്ഞു.

"" എടാ എങ്ങനെയാ എന്തിനാ ന്നൊന്നും ചോദിക്കണ്ട.., നാളെ നിങ്ങളെല്ലാം ഇവിടെ ഉണ്ടാവണം.. ""

"" പിന്നെ അത് നിങ്ങ... ഹെലോ.. ഹെലോ.. ""

മറുതലക്കൽ അനക്കമില്ല.., ഫോൺ വച്ചതാണ്‌. പിന്നെ ഇവര് പറയുമ്പോ പോകാനും വരാനും ഞാൻ ആരാ ഇവരുടെ അടിമായോ.. പിന്നെ ന്റെ പട്ടി പോകും..

അല്ലേൽ പോയേകാം..ഇപ്പൊ വെറുതെ കിടന്ന് ഷോ ഇറക്കിയാൽ ഇപ്പൊ കിട്ടിയപോലെ ഒരവസരം കിട്ടിയിന്ന് വരില്ല. അതല്ല...എന്താണാവോ ഇപ്പോ പെട്ടെന്നു ഇങ്ങനെ തോന്നാൻ.. സ്വത്തു വല്ലതും വീതിക്കാൻ ആയിരിക്കുമോ..! ഏയ്യ് ന്റെ തന്തപ്പടിക്ക് അത്രക്ക് വയ്യഴിക കാണുല്ലാ.. ചെലപ്പോ ഒന്നും

💬 Comments

View all comments