0%

Chapter Title : നാമം ഇല്ലാത്തവൾ 9 [വേടൻ]

Author : Kambikathakal Read All Parts 2.6K

തന്നിലെന്നും വരും..

"" അതെ കൂടുതല് തല പുണ്ണാക്കേണ്ട.. സ്വത്തൊന്നും വീതിക്കാൻ പ്ലാൻ ഒന്നും ഇപ്പൊ അവിടെയില്ല. ""

ഇവളിതെങ്ങനെ അറിഞ്ഞെന്നു ഓർത്തു ഞാൻ ഒരു അന്യഗ്രഹ ജീവിയെ പോലെ അവളെ തറഞ്ഞു നോക്കി,

"" നോക്കുവൊന്നും വേണ്ട പത്തു പതിനാറു വർഷമായില്ലേ കൂടെ കൂടിട്ടു അപ്പൊ ന്തവിടെ നിനച്ചാലും നിക്കറിയാൻ പറ്റും.. ""

അവളൊരു പുച്ഛഭാവത്തിൽ പറഞ്ഞു നിർത്തി, പിന്നെ ഇവളാര് കാണിപ്പയ്യൂരോ.. ഉള്ളിലുള്ളത് ചികഞ്ഞെടുക്കാൻ 'ഒന്ന് പോടി'... അതിനെ തീർത്തു പുച്ഛിച്ചു ഞാൻ മുഖം വെട്ടിച്ചു,

"" അമ്മേ...നമ്മളെന്താ ഇത്ര നാളും.. നാട്ടിലേക്കൊന്നും പോകാതെയിരുന്നത്.. ""

"" അതുപിന്നെ മോളെ... ""

ഞാൻ ഉടനെ വിഷയത്തെ ലഘൂകരിക്കാൻ ശ്രമിച്ചു,.., നമ്മടെ ഭാഗം നമ്മള് ന്യായികരിക്കണമല്ലോ.. ഏത്..! ഉടനെ.

"" നിന്റെ അപ്പേടെ കയ്യിലിരിപ്പ് അങ്ങനെയായി പോയൊണ്ടാ മോളെ... ""

പുല്ല് തളർത്തി.., നിനക്ക് ഇപ്പൊ സുഖം അയോടി ന്ന് മനസ്സിൽ പറഞ്ഞവളെ നോക്കുമ്പോൾ അമ്മയും മോളും ന്റെ മുഖംഭാവം കണ്ടു ചിരിയടക്കാൻ പാടുപെടുന്നുണ്ടായിരുന്നു..

"" ന്ത്‌ പാവാ ന്റെ അപ്പാ.. ന്റെ ജീവനാ... "" അവളെന്നെ പുറകിൽ നിന്നും കെട്ടിപിടിച്ചു, അവൾക്കെന്നും അവളുടെ അപ്പ കഴിഞ്ഞേ ആരും ഉള്ളു.. ഈ നിക്കണ അവളുടെ അമ്മ പോലും.

"" പിന്നെ പാവം.. നിനക്ക് നിന്റെ അപ്പനെ അറിയാത്ത കൊണ്ടാ ന്റെ മോളെ.. ഇങ്ങേരുടെ കൂടെ ജീവിച്ചതിനു നിക്ക് വല്ല ജംഗിൾ ബുക്ക്‌ അവാർഡും തരണം.. ""

ഏഹ്ഹ് അങ്ങനെയും അവാർഡ് ഉണ്ടോ..??ഇവളെ സഹിക്കുന്നതിനു നിക്കാ ബെസ്റ്റ് കുടുംബസ്സ്ഥൻ ഓഫ് ദി ഇയർ അവാർഡ് തരണ്ടേ..

""

💬 Comments

View all comments