Chapter Title : നാമം ഇല്ലാത്തവൾ 9 [വേടൻ]
നാലരയോടടുത്തു ഞങ്ങൾ വീട്ടിൽ എത്താൻ, ചെന്നതും ആമിയുടെ തോളിൽ ഉറക്കം തൂങ്ങിയ കൊച്ചിനേം എടുത്ത് അഞ്ചു മുന്നേ നടന്നു,
"" ആ ലെഗെജ് മാത്രമല്ല.. ദോണ്ടേ ഇതുമുണ്ട്.. ""
കാറിന്റെ ഡിക്കി തുറന്നു അടുക്കി വെച്ചിരുന്ന പെട്ടികൾ കാണിച്ചു ഞാൻ പറഞ്ഞതും
"" ഓ തല്കാലം ഈ ലെഗെജ് മാത്രമേ എന്നെകൊണ്ട് എടുക്കാൻ പറ്റു.. ""
അവളതും പറഞ്ഞു അകത്തേക്ക് ഓടി, കുട്ടത്തിൽ അമ്മേ ന്ന് പറഞ്ഞു കാറുന്നുമുണ്ട്, ഞാൻ പെട്ടി എടുക്കാൻ കുനിഞ്ഞപ്പോ ന്റെ കൂടെ ഒരാളുടെ കുനിയുന്നു, മുഖത്തേക്ക് നോക്കി ന്താ.. ന്ന് പുരികം അനക്കുമ്പോൾ
"" അല്ല.. പെട്ടി എടുക്കാൻ... ""
"" ആര്... നിയോ..? ""
അതേയെന്ന് തലയനക്കി ന്റെ അടുത്ത നീക്കത്തിനായി കാത്തിരിക്കയാണ് പെണ്ണ്.
"" കേറിപ്പൊക്കോണം... അവള് പെട്ടി ഉണ്ടാക്കാൻ വന്നേക്കുന്നു . ""
ന്റെ ശബ്ദം വീണില്ല അതിന് മുന്നേ അവളകത്തു കയറി.. ചിരിയോടെ പെട്ടിയും എടുത്ത് അകത്തേക്ക് കയറുമ്പോൾ കുഞ്ഞിനേം കളിപ്പിച്ചു അമ്മായിയമ്മയും അഞ്ജുവും വെളിയിലേക്ക് വന്ന്..
"" ചെറിയമ്മേടെ മീനൂട്ടി ചിരിക്കയാണോടാ.. ""
അഞ്ചു കുഞ്ഞിന്റെ കയ്യിൽ പിടിച്ചാട്ടി കളിപ്പിക്കുമ്പോൾ, ന്ത് മനസിലായിട്ടാണെന്ന് അറിയില്ല കുഞ്ഞു ചിരിക്കുന്നുണ്ട്.,
"" ഹാ ഇനി അതിനെ പറഞ്ഞു കരയിക്കണം.. ഇവളെന്റെന്ന് വാങ്ങിക്കും.. ""
"" താൻ പോടോ.. ""
"" പോടോന്നോ..?? ""
ബാഗും അവിടെ വെച്ച് അവൾക്ക് പിന്നാലെ ഓടുമ്പോൾ അവൾ കുഞ്ഞിനെ അമ്മയുടെ കയ്യിൽ കൊടുത്തകത്തേക്ക് ഒറ്റ ഓട്ടം ഞാൻ അറിഞ്ഞില്ല ഈൗ പന്നിക്ക് ഇത്രേം സ്റ്റാമിന ഉണ്ടെന്ന്,, പുല്ല് വേണ്ടായിരുന്നു.. അവസാനം അവള്
💬 Comments
View all comments