0%

Chapter Title : നാമം ഇല്ലാത്തവൾ 9 [വേടൻ]

Author : Kambikathakal Read All Parts 2.8K

തന്നെ പൊക്കി ന്നെ അകത്തേക്ക് കൊണ്ട് പ്പോയി.., ചുമ്മാതൊന്നുമല്ല ചുമട്ടു കൂലിയായിട്ട് 500 ന്റെ ഒരു താളാണ് പെണ്ണ് പോക്കറ്റിൽ നിന്ന് വലിച്ചത്., ഇങ്ങെനെ പോയാൽ ഇവിടെ ചുമട്ടു തൊഴിലാളികളുടെ എണ്ണം കൂടും.

***************

ന്നെ റൂമിലാക്കി തിരിച്ചു ചാടി തുള്ളി പോകുന്നവളെ നോക്കി കണ്ണ് മിഴിക്കുമ്പോൾ, ഇവളല്ലേ നുമ്പേ റബ്ബർ പന്തുപ്പോലെ പാഞ്ഞത് എന്നോർത്ത് പോയി, ന്റെ അന്തം വിട്ടുള്ള നോക്ക് കണ്ടപ്പോളെ ആമി ചിരി കടിച്ചു പിടിക്കുന്നത് കേൾകാം.

"" വല്ല കാര്യോം ഉണ്ടായിരുന്നോ നിങ്ങൾക്ക്,. ""

"" പൊടി.. പൊടി.. ""

ഞാൻ ബെഡിലേക്ക് മറിഞ്ഞു, ഹോ ഇപ്പോ ഒരു സുഖമൊക്കെ ഉണ്ട് അമ്പോ...!

"" ന്നാ ഞാൻ പ്പോയൊരു ചായ ഇടാം,, ഉറങ്ങി കളയരുതേ... "".

അതിനൊരു മൂളലിൽ വാക്കുകൾ ഒതുക്കി ഞാൻ എഴുനേറ്റു ബാത്‌റൂമിൽ കയറി ഒന്ന് കുളിച്ചു, തിരിച്ചിറങ്ങുമ്പോൾ ചായ അടച്ചു വച്ചിട്ടുണ്ട്, ബ്ലാക്ക് കളർ ഷർട്ടും ഒരു കൈലി യും ഇട്ട് മുടിയും ചീകി ഞാൻ ചായയുമായി വെളിയിലേക്ക് ഇറങ്ങി, അടുത്തുള്ള കുറച്ചാളുകൾ കുഞ്ഞിനേം അവളേം കാണാൻ എത്തിയിരുന്നു,

""ആഹ്ഹ് അജു മോനെ എന്തൊക്കെയുണ്ട് വിശേഷം..""

അടുത്തുള്ള ഒരു ചേച്ചി, എന്താണെന്ന് അറിയില്ല നിക്കിവരെ കാണുമ്പോൾ കലി വരും ഒരുമാതിരി ഓന്തിനുണ്ടായ പച്ചില വാണം, ആരുടെ എന്താ ന്ന് ആലോചിച്ചു നടക്കുന്ന ടീം ആണ്,

"" അഹ് ഒരു കൊച്ചോണ്ടായി..അതാ ലേറ്റസ്റ്റ് ആയിട്ടുള്ള വിശേഷം...ന്തേ..""

ഒരു കോമഡി രീതിയിൽ പറഞ്ഞതാണെങ്കിലും അതവർക്കിട്ട് കൊണ്ടു ന്നെനിക് അവരുടെമുഖഭാവത്തിലൂടെ മനസിലായി. ന്നാൽ അടുത്തുള്ള ബാക്കിയാളോളുകൾ ചിരിക്കുന്ന കണ്ടപ്പോ അവര് ഒന്ന്

💬 Comments

View all comments