0%

Chapter Title : നാമം ഇല്ലാത്തവൾ 9 [വേടൻ]

Author : Kambikathakal Read All Parts 2.8K

ചമ്മുന്നതായി തോന്നി, ആമി ന്നെ നോക്കി കണ്ണുരുട്ടുണ്ട് ആഹ്ഹ് പോ..

_________________

വന്നതുമുതൽ കുഞ്ഞിനെ താഴെ വച്ചിട്ടില്ല അവരാരും, കളിപ്പിച്ചും കൊഞ്ചിച്ചും കൊതി തീരാത്തപ്പോലെ, അതെല്ലാം കണ്ടുകൊണ്ട് ഞാനും ന്റെ സഹദർമ്മിണിയും ആ നിമിഷത്തിന് സാക്ഷ്യം വഹിച്ചോണ്ടിരുന്നു.

"" ആമി പറ്റുമെങ്കിൽ നീപ്പോയൊരു ചായയിട്ടോണ്ട് വരോ.. ""

എറേനേരമായി ആരുടെ കളിക്കണ്ടുകൊണ്ടിരുന്ന ആമിയെ ഞ്ഞോടി വിളിച്ചു ഞാൻ,

"" ദേ പലപ്രാവശ്യം പറഞ്ഞിട്ടുണ്ട് ന്നോട് ഒരുമാതിരി അപേക്ഷ പോലെ പറയരുതെന്ന്, ഇട്ട് തരാനങ്ങ് പറഞ്ഞാ പോരെ, ഇനി പറ വായ്യില് കനല് കോരിയിട്ടുതരും ഞാൻ.. ""

അവളോരോന്ന് പറഞ്ഞു അകത്തേക്ക് പോയി, അത് കണ്ട് ന്താന്ന് ചോദിച്ച അഞ്ജുനോട് ഒന്നുമില്ലെന്ന് ചിരിയോടെ മുരടനക്കി ഞാൻ വീണ്ടും അവിടിരുന്നു, കുറച്ചു കഴിഞ്ഞതും എല്ലാർകുമായുള്ള ചായയുമായിയാണ് അവള് വന്നത് ആദ്യം ന്റെൽ തന്നു അവളും ഒന്നെടുത്തു, പിന്നെ അവരെ വിളിച്ചു അവർക്കും കൊടുത്തോരോന്ന്.. അഞ്ചു കയ്യിലെ ചായ ഊതി കുടിക്കുന്നതും നോക്കി അവളുടെ തന്നെ എളിയിൽ ഇരിക്കയാണ് കുഞ്ഞി പെണ്ണ്..

"" ചെറിയമ്മേടെ പൊന്നിനിതു കുച്ചാൻ പറ്റില്ലെടാ.. വേണേൽ ഇച്ചിരി തരാട്ടോ..., ""

അവളൊരു വിരൽ കാപ്പിയിൽ മുക്കി കുഞ്ഞിന് നാവിൽ തോട്ടുകൊടുത്തു, അവളത് ചുണ്ടു മുഴുവനായും ഉറിഞ്ചിനുണഞ്ഞു,.

"" കുച്ചനോ..?? ന്തോന്ന് കുച്ചാൻ..!? ഒന്നുല്ലേലും നീയൊരു ഡിഗ്രി വിദ്യാർത്ഥി അല്ലേടി.. അതിന്റെ അന്തസ്സേങ്കിലും കാണിക്ക്.. ചെ.."" ഞാൻ പരിഹസിച്ചോണ്ട് അഞ്ചുനേ നോക്കുമ്പോൾ

"" ചേച്ചിയിത് കണ്ടോ വെറുതെ കളിയാക്കുന്നെ..""

"" അഹ് ഏട്ടാ ചുമ്മായിരുന്നേ.. അവളെ ചുമ്മാ കളിയാക്കല്ലേ.. ""

"" ടി... നീയിങ്ങ് വന്നേ..!!"" ഞാൻ അഞ്ചുനേ

💬 Comments

View all comments