Chapter Title : നാനെ രാജ, നാനെ മന്ത്രി [M.D.V]
നന്നേ ബോധിച്ചു.പക്ഷെ ഞാനിപ്പോ കട്ട താടിയാണ് കേട്ടോ!! ചുമ്മാരസം!!!!
അതാണ് ഞാൻ പറഞ്ഞത് ഞാനങ്ങനെ ഭീകരനായ കാമുകനൊന്നുമല്ലെന്ന്! പക്ഷെ അവളെ സന്തോഷിപ്പിക്കാൻ വേണ്ടി ഞാനെന്നും ശ്രമിച്ചിരുന്നു, അല്ലെ അങ്ങനെയല്ലേ ഭർത്താവിന്റെ കടമ!!? വിവാഹം കഴിഞ്ഞത് മുതൽ കുറെ നാൾ ഞങ്ങൾ ഡൽഹിയിൽ തന്നെ ആയിരുന്നു. ഇവിടെ വെച്ചാണ് ഗീതു ജനിച്ചത്. ഹേമയ്ക്കിവിടെ ഒരു ലൈബ്രറിയിൽ ജോലിയുമുണ്ട്. അവൾ ഒറ്റ മകൾ ആയതുകൊണ്ടും. അവളുടെ അമ്മയ്ക്ക് ഇപ്പൊ സുഖമില്ലാത്തത് കൊണ്ടും നാട്ടിൽ ചെല്ലാൻ നിർബന്ധിതയപ്പോൾ ഗീതുവിനെയും കൂട്ടി അവൾ നാട്ടിലേക്ക് ചെന്നു. കാമുകനെ ഇപ്പോഴേ ഞാൻ പറയുന്നില്ല, അതിന്റെ ത്രില്ല് പോകും, ഞാൻ എങ്ങനെ അവനെ കണ്ടുപിടിച്ചു എന്ന് പറയാം അതല്ലേ രസം.
ഒരു വർഷം മുൻപ് ഏതാണ്ട് ഇതേ സമയം, ഞാനൊരു ക്രിമിനലിനെ പൊക്കാൻ ഉള്ള കാര്യത്തിന് കൊള്ളീഗ്‌സ് ന്റെയൊപ്പം നോയ്ഡയിൽ പോവുകയായിരുന്നു,
ഡ്രൈവിംഗ് സീറ്റിൽ അഷറഫ് ആയിരുന്നു, ഞാൻ മുൻപിലും. ട്രാഫിക് സിഗ്നൽ വീഴാൻ കാത്തു നില്കുമ്പോ ഒരു സ്ത്രീ വാഹനത്തിന്റെ മുന്നിലൂടെ ക്രോസ്സ് ചെയ്തു. ആരും ഒരു തവണ നോക്കിയാൽ പിന്നെ കണ്ണെടുക്കാൻ തോന്നാത്ത പെണ്ണാണ് അവളെന്നത് സത്യം. പിന്നഴകും പാറിപ്പറക്കുന്ന മുടിയും!! റോഡരികിലുള്ള കഫേ കോഫിഡേയിലേക്ക് വേഗത്തിൽ നടന്നു പോകുന്നത് കണ്ട അഷ്‌റഫ് എന്നോട് പറഞ്ഞു.
“ഹേമയാണല്ലോ!”
ഇവൾക്കിന്നു ഫ്രീയാണോ?! ലൈബ്രറിയിൽ നല്ല തിരിക്കാണ് എന്നൊക്കെ പറഞ്ഞിരുന്നല്ലോ അവൾ എന്നോർത്തുകൊണ്ട് ഞാൻ ഫോൺ പോക്കറ്റിൽ നിന്നുമെടുത്തു വിളിക്കാൻ തുടങ്ങി, ഹേമ അവളുടെ ഫോണിലേക്ക് നോക്കികൊണ്ട് വേഗം റോഡ് ക്രോസ്സ് ചെയ്തു, അവളിട്ടിരിക്കുന്ന ബ്ലൂ ജീൻസും വൈറ്റ് ഫ്‌ളവർ സ്ലിറ്റ് ടോപ്പും റെയ്ബാൻ കൂളിംഗ്
💬 Comments
View all comments