Chapter Title : നാനെ രാജ, നാനെ മന്ത്രി [M.D.V]
ഗ്ലാസും കൂടെ കാണുമ്പോ എന്റെ കൂടെയുള്ളവർക്ക് ഒരല്പം അസൂയ ഉണ്ടെന്നു മനസ്സിൽ ചിരിച്ചുകൊണ്ട് ആദ്യത്തെ റിങ്ങിലെടുക്കാതായപ്പോൾ ഞാൻ വീണ്ടും ഡയൽ ചെയ്തു.
പക്ഷെ ഹേമ അതെടുക്കാതെ കഫേ കോഫിഡേയുടെ ഡോർ തുറന്നു കൊണ്ട്, അവൾ അകത്തേക്ക് കയറി സുഭദ്രമായി ഒരു സ്ഥലത്തിരുന്നു. ഗ്ലാസ്സിലൂടെ ഞാനവളെ നോക്കുമ്പോ ഫോൺ കൈയിൽ എടുത്തുകൊണ്ടവൾ ഒരുനിമിഷം
സ്ക്രീനിലേക്ക് നോക്കി, എന്റെ കാൾ കട്ട് ചെയ്തുകൊണ്ട് എനിക്കൊരു ടെക്സ്റ്റ് മെസ്സേജ് ചെയ്തു. ലൈബ്രറിയിൽ ആണ്. TTYL.!!!!
വൗ!! I'm Impressed!!
ഞാൻ ആ മെസ്സേജ് നു
Its Okay!! No ഫ്രൊബ്ലെം. ന്ന് തിരിച്ചയച്ചു.
അഷ്‌റഫ് നോട് പറഞ്ഞു, അവളൊരു ഫ്രണ്ടിനെ കാണാൻ വന്നതാണ്.
സിഗ്നൽ വീണപ്പോ ഞങ്ങൾ നേരെ ഭാട്ടിയ തെരുവിലേക്ക് വണ്ടിയെടുത്തു. അവനെ ഓടിച്ചിട്ട് പിടിച്ചു ഞങ്ങൾ പാക്ക് ചെയ്തു തിരികെ ഓഫീസിലേക്ക് എത്തി. പിന്നെ അവനെ ചോദ്യം ചെയ്യലായി, ഉരുട്ടലായി.
അവനോട് കൺഫേസ് ചെയ്യാനുള്ള പരിപാടിയും കഴിഞ്ഞു.
ഞാൻ ജോലി ചെയ്യുമ്പോ ഫാമിലിയെ കുറിച്ചധികം ചിന്തിക്കാറില്ല. സൊ കഥയിലേക്ക് വീണ്ടും വരാം, ഞാൻ ഹേമയെ വീണ്ടും വിളിച്ചപ്പോൾ അവളുടെ ഫോൺ ഔട്ട് ഓഫ് കവറേജ് ആയിരുന്നു. ലൈബ്രറിയിൽ ഉണ്ടോ എന്നറിയാൻ ഞാൻ ജസ്റ് ഗാന്ധി ലൈബ്രറിയുടെ കോൺടാക്ട് നമ്പർ എടുത്തിട്ട് ഒന്ന് അവിടെയുള്ള സ്റ്റാഫിനോട് ചോദിച്ചു.
“ഹേമ മാഡം അവിടെയുണ്ടോ?”
“ഇല്ലാലോ സാർ! ആരാണ് നിങ്ങൾ”
ഞാനപ്പോൾ ഫോൺ കട്ട് ചെയ്തു, കാര്യം ഞാൻ സിബിഐ ആണെങ്കിലും, അവളുടെ ഫോൺ ടാപ്പ് ചെയ്യാനോ, കോൾ റെക്കോർഡ്സ് എടുക്കാനോ ഞാൻ മുതിർന്നില്ല, എനിക്കത് എളുപ്പമാണെന്ന് നിങ്ങൾക്കുമറിയാമല്ലോ. അവളെ ബ്ലൈൻഡ് ആയിട്ട്
💬 Comments
View all comments