0%

Chapter Title : നാനെ രാജ, നാനെ മന്ത്രി [M.D.V]

Author : കൊമ്പൻ Read All Parts 367

സംശയിക്കേണ്ട കാര്യവും എനിക്കിപ്പോഴില്ല! ഉണ്ടോ ? ഇല്ലേയില്ല….

അവളൊരു നുണ പറഞ്ഞു, അതിന്റെയർത്ഥം അവൾ കാമുകനെ കാണാൻ പോകുന്നു എന്ന് മാത്രമാണെന്ന് ചിന്തിക്കുന്ന പോഴാനൊന്നുമല്ല ഞാൻ, ഇനിയെപ്പോ അവൾ കാണാൻ പോയാൽ തന്നെയെന്താ. അവളെന്നെ വിട്ടു പോകില്ലെന്നുള്ള ഓവർ കോൺഫിഡൻസ് തന്നെയാണ് ഹഹ….
അതല്ലെ കഥയുടെ ടൈറ്റിൽ !!
ഞാൻ തന്നെ രാജാവ് ഞാൻ തന്നെ മന്ത്രി !!!!

വൈകീട്ട് വീട്ടിലെത്തിയപ്പോൾ ഹേമ സോഫയിൽ ഇരുന്നുകൊണ്ട് ഗീതുമോൾക്ക് ഹോം വർക്ക് ചെയുന്ന തിരക്കിലായിരുന്നു. ഞാൻ ഒരു സ്‌പെഷ്യൽ വാച്ച് അവൾക്ക് വാങ്ങിച്ചു കൊണ്ട് വന്നു. പക്ഷെ മനഃപൂർവം ഒരല്പം ചെറുതാണ് ഞാൻ എടുത്തത്, ബില് ദൂരെ കളഞ്ഞുകൊണ്ട് ഞാൻ പ്രത്യേകം പാക്ക് ചെയ്തു.

“അയാം ഇൻ ഹോം!!!”

“വെൽക്കം ഗൗതം!!” ഹേമയെന്നെ പതിയെ ഹഗ് ചെയ്തു സ്വീകരിച്ചു. ഫ്രഷായി കോഫിയും കുടിച്ചിരിക്കുമ്പോ അവൾ ആ ഗിഫ്റ് പാക്ക് തുറന്നു നോക്കി.

“To Mrs. Hema Gowtham.”

“ഇതെന്താ എനിക്കുള്ള ഗിഫ്റ് ആണോ...”

“അഹ് കൊള്ളാമോ നോക്ക്, ഞാൻ വാങ്ങിച്ചതല്ല, പഴയൊരു കേസ് തെളിയിച്ചതിന്റെ സ്നേഹം പോലെ ആ ഷോപ് ഓണർ തന്നതാ.
നിനക്കിരിക്കട്ടെ എന്ന് വെച്ചു.”

“That's Lovely Gowtham!!”

“ആഹാ, ഇഷ്ടായോ…”

“ഇഷ്ടായി പക്ഷെ ഇത് യൂണി - സെക്സ് അല്ലെ ?”

“അതിനെന്താ, നീ ഇട്ടോ!”

“എനിക്കെന്തോ ഇച്ചിരി വിയർഡ് പോലെയുണ്ട്”

“ശെരി, എങ്കിൽ പാക്ക് ചെയ്തു വെച്ചോ, നമ്മടെ ഫ്രെണ്ട്സ് ആരെക്കിലും ഗിഫ്റ് കൊടുക്കാമല്ലോ!”

“ആഹ് That's Good!!”

ആദ്യത്തെ പ്ലാൻ ആയിരുന്നു, അത് പക്ഷെ അത് വർക്ഔട് ആവാൻ തന്നെ രണ്ടാഴ്ച

💬 Comments

View all comments