Chapter Title : നാഥന്റെ ദേവലോകം 2 [സുൽത്താൻ II]
തന്റെ ശക്തിയുടെ പകുതി നൽകി അദ്ദേഹം മറഞ്ഞു പോയി....
അങ്ങനെ എല്ലാവരും നാഥനിലേക്ക് തങ്ങളുടെ ശക്തിയും കഴിവുകളും പകർന്നു നൽകി മോക്ഷം പുൽകി.... അവർ ഇങ്ങനെ ആയിരുന്നു...
കരുത്ത്, ബുദ്ധി, അദൃശ്യം, രൂപം മാറുക, കൂടുവിട്ടു കൂടു മാറൽ അങ്ങനെ ഒരുപാട്....
പക്ഷേ രണ്ടു മത്സ്യങ്ങൾ മാത്രം ജലത്തിൽ കളിച്ചു നീന്തി തുടിക്കുന്നത് കണ്ട നാഥൻ ഒന്ന് സംശയിച്ചു.... ഇവർ എന്ത് കൊണ്ട് എന്റെ മുന്നിലേക്ക് വരുന്നില്ല....!!!
നാഥൻ നദിക്കു നേരെ കൈ ചൂണ്ടി ഒന്ന് കണ്ണടച്ചു....
കുറച്ചു കഴിഞ്ഞു ഒന്ന് പുഞ്ചിരിച്ചു കൊണ്ടു കരയിലേക്ക് കയറി...
ദിവ്യശക്തി കൊണ്ട് സൃഷ്ടിച്ച സ്ഫടിക പാത്രത്തിലേക്ക് അവരെ ജലത്തിനോടൊപ്പം നിറച്ചു....
അവരുടെ വേർപിരിയലിനു ഇനിയും സമയം ആയെന്ന് മനസിലാക്കിയ നാഥൻ തന്റെ യാത്ര തുടർന്നു....
അവൻ പോകുന്ന പാതകൾ പൂന്തോട്ടം ആയി മാറി....
ശെരിക്കും നാഥൻ സൃഷ്ടിച്ച ദേവലോകം എന്ന് പറയാം!!!!
നടന്നു...നടന്നു ഏറെ നാളുകൾക്ക് ശേഷം അവൻ മരുഭൂമി പോലെ ഒരു പ്രദേശം മുന്നിൽ കണ്ടു....
പെട്ടെന്ന് സ്ഫടികപാത്രത്തിൽ ഒരിളക്കം സംഭവിച്ചു....
അവൻ യാത്ര അവിടെ നിർത്തി.... മത്സ്യങ്ങളോട് പറഞ്ഞു ....
"നിങ്ങളുടെ ഉദ്ദേശം പൂർത്തീകരിച്ചിരിക്കുന്നുവെന്നു ഞാൻ മനസ്സിലാക്കുന്നു....."
സ്ഫടിക പാത്രത്തിലെ മത്സ്യത്തിൽ ഒന്ന് ആ മരുഭൂമിയിൽ ഇറങ്ങി.... നിമിഷം കൊണ്ട് അതൊരു സുന്ദര പുരുഷ രൂപം പ്രാപിച്ചു....
"ഭഗവാൻ.... ഞാൻ ഒരു ഗന്ധർവ്വൻ ആകുന്നു.... പക്ഷെ എന്റെ തെറ്റിന്റെ ഫലം എന്റെ വരും ജന്മങ്ങൾ കൂടി അനുഭവിക്കണം എന്നതാണ് ശിക്ഷ.... കൂടെ വസിച്ചു പോന്ന മത്സ്യം എന്റെ പ്രണയിനി ആണ്.... അവൾ ഇപ്പോൾ ആയിരം മത്സ്യങ്ങൾക്ക്
💬 Comments
View all comments