0%

Chapter Title : നാഥന്റെ ദേവലോകം [സുൽത്താൻ II]

Author : Kambikathakal Read All Parts 762

എന്റെ റൂമിൽ എത്തി.... എനിക്ക് പേടിയാകുന്നു.... പ്ലീസ്.... എന്നെ ഒന്നും ചെയ്യരുത് പോക്കോ ആരായാലും അല്ലെങ്കിൽ ഞാൻ എല്ലാവരെയും ഉണർത്തും "

ഇരുട്ടിൽ ആരോടെന്നില്ലാതെ അവൾ പറഞ്ഞു കൊണ്ടിരുന്നു....

ഒരു നിശബ്ദത അവിടെ പരന്നു....

അവൾക്ക് ഒരു പേടി തോന്നി....

ഏട്ടാ എന്നെ കാത്തോണേ... ഞാനും ഇനി മാസ്റ്ററെ എന്ന് വിളിച്ചോളാം.... എന്നും ഏട്ടന്റെ കൂടെ നിക്കാം.... ഒറ്റയ്ക്ക് പേടിയാവുന്നു....

പെട്ടന്ന് പേമാരി നിലച്ചു... കറണ്ടും വന്നു...!!!

അവൾ പുതപ്പിനു വെളിയിൽ തല ഇട്ട് നോക്കി.... ഹാവു ഭാഗ്യം ലൈറ്റ് വന്നു....

ഈ ഏട്ടൻ ഭയങ്കര പുള്ളി തന്നെ....

ആരായിരിക്കും തന്റെ ഏട്ടൻ?

ഇനി ഏട്ടന് എന്തെങ്കിലും പറ്റി മരിച്ചിട്ട്... പ്രേതം ആയിട്ടേങ്ങാനും വന്നതാണോ?

അതോ വല്ല ബാധയും കേറിയോ ദേഹത്തു.... ഏയ്‌ അതല്ല

ഇത്ര തേജസ്സ് കണ്ടിട്ട് ഏട്ടന് എന്തോ സംഭവിച്ചിട്ടുണ്ട്.... എന്തോ ഒരു പോസിറ്റീവ് എനെർജി ഏട്ടന് ഉണ്ട്....

ആരാവും എന്റെ ഏട്ടൻ?

അവൾ എഴുന്നേറ്റ് കണ്ണാടിക്ക് മുന്നിൽ നിന്നു.... പുതപ്പ് മാത്രം ചുറ്റി....

എല്ലാം ഏട്ടന് അറിയാവുന്നത് കൊണ്ടല്ലേ ഈ പെങ്ങളൂട്ടി ഒന്നു പേടിച്ചപ്പോൾ പേമാരിയും ഇടിയും നിർത്തി ലൈറ്റും കൊണ്ടു വന്നത്.... ഒരു നിമിഷം അവൾ കൊച്ചു കുട്ടിയെ പോലെ ആയി....

അവൾ കണ്ണാടി നോക്കി മന്ത്രിച്ചു....

"എനിക്ക് മാത്രം ദിവസം എണ്ണി വേണ്ട... എന്നും ഏട്ടനെ കാണണം എനിക്ക്.... ഒന്നു വാ ഏട്ടാ.... കാണാൻ കൊതിയാകുന്നു"

അവൾക്ക് വീണ്ടും ആ പഴയ സുഗന്ധം അനുഭവപ്പെട്ടു... ചന്ദനത്തിന്റെയും മുല്ലപ്പൂവിന്റെയും ചേർന്ന നറുമണം...

അവൾ ഒന്നു കണ്ണടച്ചു...

"ഇതെന്റെ ഏട്ടൻ ആവണേ ദേവീ...

💬 Comments

View all comments