0%

Chapter Title : നാഥന്റെ ദേവലോകം [സുൽത്താൻ II]

Author : Kambikathakal Read All Parts 749

ഇനിയും അവനെ കാണാതെ പോയാൽ.... ഞങ്ങൾക്ക് പരലോകത്തും സമാധാനം കിട്ടില്ല.... എന്ത് തെറ്റാണ് ഞങ്ങൾ അവനോട് ചെയ്തത്?"

കേശവൻ നമ്പൂതിരി : "അതു പിന്നെ മോളെ... കാലം ഒക്കെ മാറി.... അച്ഛന്റെയും അമ്മയുടെയും കൈ പിടിച്ചു നടക്കുന്ന മക്കൾ ഉള്ള കുടുംബങ്ങൾ ഒക്കെ പോയി.. ഞാൻ ഒന്നും ശ്രമിക്കുന്നില്ലെന്നാണോ നിങ്ങൾ രണ്ടാളും പറഞ്ഞു വരുന്നത്?"

മഹേശൻ : അത് പിന്നെ അളിയാ.... പഠിക്കാൻ പറഞ്ഞതോ... ജോലിക്ക് പോകാൻ പറഞ്ഞതോ ആണ് ഞങ്ങൾ ചെയ്തു പോയ തെറ്റെങ്കിൽ... അവനോട് മാപ്പ് പറയാൻ വരെ ഞങ്ങൾ തയ്യാറാണ്....

വിഷ്ണുവും മോളും നല്ല നിലയിൽ എത്തി അതിൽ സന്തോഷം തന്നെ.... പക്ഷേ അവൻ ഇല്ലാതെ ഞങ്ങൾ എത്ര വർഷം ആയി സങ്കടം അനുഭവിക്കുന്നു എന്നറിയോ?

കാർത്തിക : ചേട്ടൻ എല്ലായിടത്തും ഒന്ന് അന്വേഷിക്കാൻ ആള് വിടൂ.... ലോകം മുഴുവൻ എങ്കിൽ അതും.... എത്ര പണം വേണമെങ്കിലും തരപ്പെടുത്താം....

കേശവൻ : എല്ലായിടത്തും ഞാൻ ആള് വിട്ടു.... ഇനി ഈ അണ്ഡകടാഹത്തിൽ ഒരിഞ്ചു മണ്ണില്ല... നമ്മുടെ കുഞ്ഞിനെ നോക്കാൻ....

അപ്പൊ വിഷ്ണു അങ്ങോട്ടേക്ക് വന്നു

"ഹാ എല്ലാരും ഇന്നും തുടങ്ങിയോ ചേട്ടന്റെ കാര്യം പറഞ്ഞുള്ള പരിഭവം പറച്ചിൽ"

ഇനി ഒറ്റ വഴിയേ ഉള്ളൂ ആളിനെ ഇങ്ങത്തിക്കാൻ  "ഞങ്ങളോടെ ഈ ഇല്ലം മുഴുവൻ വെന്തെരിഞ്ഞു തീർന്നു എന്ന് ഒരു ന്യൂസ്‌ കൊടുക്കുക... പത്രത്തിൽ വേണ്ട.... മീഡിയയിൽ"

ജീവനോടെ ഉണ്ടെങ്കിൽ.... ഞങ്ങളോട് ഏട്ടന് സ്നേഹം ഉണ്ടെങ്കിൽ വരും... ഇതേ ഉള്ളൂ ഒരു വഴി....

കേശവൻ : എന്ത് വിഡ്ഢിത്താ കുഞ്ഞേ നീ ഈ പറേണെ.... ജീവനോടെ

💬 Comments

View all comments