0%

Chapter Title : നാഥന്റെ ദേവലോകം [സുൽത്താൻ II]

Author : Kambikathakal Read All Parts 749

ഇരിക്കുന്നോരെ മരിച്ചെന്നൊക്കെ പറേണം ന്നു വെച്ചാൽ.... അതൊക്കെ ഒരുപാട് പ്രശ്നം ഉണ്ടാക്കും....

നാട്ടുകാർ ഇളകും.... ഇനി അവൻ എത്താൻ വേണ്ടി ആണെന്ന് നാട്ടുകാർ അറിഞ്ഞെന്നിരിക്കട്ടെ....

എങ്ങാനും നാഥൻ എത്തിയില്ലെങ്കിൽ?

മഹേശൻ : "അങ്ങനെയാച്ഛാ... ഞങ്ങൾ ശെരിക്കും തീ കൊളുത്തും.... അവൻ ജീവനോടെ ഉണ്ടോ ഇല്ലയോ എന്ന് എന്ത് മാർഗം സ്വീകരിച്ചായാലും അറിയണം....

പിന്നെ അളിയൻ ഇതൊക്കെ വിട്ടിട്ട് ഇവിടെ നിന്നൂടെ.... വിഷ്ണു എല്ലാം അവന്റെ ഫ്രണ്ട്സ് വഴി എല്ലാം ചെയ്തോളും...."

അങ്ങനെ അവർ അവസാനത്തെ മാർഗം പരീക്ഷിച്ചു....

മീഡിയയിലും മറ്റും വെണ്മണി ഇല്ലം നാല് മനുഷ്യജന്മങ്ങളുമായി വെന്ത് എരിഞ്ഞതായി ഫ്ലാഷ് ന്യൂസ്‌ ഇറങ്ങി....

ആർക്കും ഒരു സമാധാനം ഇല്ലായിരുന്നു.... തങ്ങളുടെ ആദ്യ പുത്രൻ ജീവനോടെ എങ്കിലും ഭൂമിയിൽ ഉണ്ടാവണേ എന്ന് ഭാഗവതിയോട് പ്രാർത്ഥിച്ചു അവർ ഉള്ള് പിടഞ്ഞു നിമിഷങ്ങൾ തള്ളി നീക്കി....

പെട്ടന്ന് തിരുമുറ്റത്ത് ഒരു കാറിന്റെ ശബ്ദം....!!!

എല്ലാവരും അങ്ങോട്ടേക്ക് ഓടിയിറങ്ങി.....

കേശവൻ ആണ്....

കാർത്തിക പക്ഷേ പ്രതീക്ഷിച്ചത് ഒരു പക്ഷേ തന്റെ മകനെ മാത്രം ആയിരുന്നിരിക്കാം.... അതുകൊണ്ട് ആ അമ്മ മനസ്സ് ഒന്ന് നിരാശപ്പെട്ടു....

കേശവൻ : "അളിയാ... നാഥൻ കുഞ്ഞു എവിടെ ഉണ്ടെന്ന് ഒന്നും ആർക്കും ഇതുവരെ ഒരു വിവരവും കിട്ടിയില്ല.... പക്ഷേ ന്യൂസ്‌ പുറത്തു വിട്ട സെക്കന്റ്‌ കൾക്ക് ഉള്ളിൽ ഒരു കാൾ വന്നു...."

കാർത്തിക : പറ ചേട്ടാ.... എന്റെ കുഞ്ഞായിരുന്നോ.... ഒന്ന് പറ ചേട്ടാ....

കാർത്തിക എങ്ങലടിച്ചു കൊണ്ട് ചോദിച്ചു....

എല്ലാവർക്കും ഒരു പ്രതീക്ഷയുടെ തീനാളം കാണാൻ കഴിഞ്ഞു...

കേശവൻ : "അല്ല അളിയാ എന്റെ സംശയം അതല്ല....

💬 Comments

View all comments