Chapter Title : നാട്ടിന്‍ പുറത്തെ ദിനങ്ങള്‍ [ഡോണ]
പക്ഷേ നോട്ടത്തില്‍ സഹോദര സ്നേഹമോന്നുമല്ല. സുഖംകൊണ്ടാണോ എന്താണെന്നറിയില്ല അവളുടെ നോട്ടം കണ്ട് എന്‍റെ ചങ്കിടിച്ചു.
ബ്രേക്ക്ഫാസ്റ്റ് ഒക്കെ കഴിഞ്ഞ് ഞാന്‍ ലാപ്പിന്റെ മുമ്പില്‍ ഇരുന്നു. പ്രോജക്റ്റിനെ കുറിച്ച് ശരിക്കൊന്ന്‍ പഠിക്കാനുണ്ട്. ജനലിലൂടെ നോക്കിയപ്പോള്‍ ആന്റിയും അങ്കിളും കാറില്‍ കയറിപ്പോകുന്നത് കണ്ടു. കൂട്ടത്തില്‍ അച്ഛമ്മയും മുത്തശ്ശനും കയറുന്നു. ഇതെങ്ങോട്ടാണ് എല്ലാവരും? ആന്റ്റിയും അങ്കിളും സ്ക്കൂളിലേക്ക് ആണ് എന്നറിയാം. ഒരേ സ്കൂളില്‍ ആണവര്‍ ജോലി ചെയ്യുന്നത്. ആ! അച്ഛമ്മയും മുത്തശ്ശനും വല്ല അമ്പലത്തിലേക്കോ മറ്റോ ആയിരിക്കും. സുചിത്രയെ കാണുന്നില്ലല്ലോ! അവള്‍ പോകുന്നില്ലേ?
അപ്പോഴാണ് ഗേറ്റിനടുത്തേക്ക് സുചിത്ര നീങ്ങുന്നത് കണ്ടത്. കാര്‍ പോയിക്കഴിഞ്ഞ് അവള്‍ ഗെറ്റ് അടച്ച് തിരികെ വന്നു. വന്നത് നേരെ എന്‍റെ മുറിയിലേക്കും.“എല്ലാരെയും പിടിച്ച് പടിക്ക് പുറത്താക്കിയോ?”
മോണിട്ടറില്‍ നിന്ന്‍ കണ്ണുകള്‍ മാറ്റാതെ ഞാന്‍ ചോദിച്ചു.
“മമ്മീം പപ്പേം സ്കൂളില്‍ പോയി.”
വാതില്‍ക്കല്‍ നിന്ന്‍ എളിയില്‍ കൈകള്‍ കുത്തി നിന്നുകൊണ്ട് അവള്‍ പറഞ്ഞു.
“അച്ചമ്മേം മുത്തശ്ശനും ഭാഗവത പാരായണം. ടൌണില്‍ അമ്പലത്തില്‍.”
അവന്‍ അത് കേട്ടെങ്കിലും കണ്ണുകള്‍ മോണിട്ടറിലേക്ക് തിരിച്ചു.
“നീ സീരിയസ് ആയി പടിക്കുവാണേല്‍ ഞാനും ഇരിക്കാം.”
അവള്‍ പറഞ്ഞു.
“അങ്ങനെ നല്ല കുട്ടിയാകാന്‍ നോക്ക്!”
ശ്രദ്ധമാറ്റാതെ പുഞ്ചിരിച്ചുകൊണ്ട് അവന്‍ പറഞ്ഞു.
അവള്‍ അവന്‍റെ നേരെ മുഖം കോട്ടിക്കാണിച്ചിട്ട് അകത്തേക്ക് പോയി അല്‍പ്പം കഴിഞ്ഞ് ഒന്നുരണ്ടു പുസ്തകങ്ങളുമായി വന്നു.
അവന്‍റെ സമീപത്തുള്ള മേശക്കരികില്‍ ഇരുന്നു.
“എടാ നീ ഓടാന്‍ പോകുമ്പോള്‍ ആരെക്കണ്ട് വര്‍ത്താനം പറഞ്ഞാലും കുഴപ്പമില്ല പക്ഷേ ഒരു സാധനത്തിനെ ഏഴയല്‍വക്കത്ത് അടുപ്പിക്കരുത്.”
ഞാന്‍ അവളെ നോക്കി.
“ഷേര്‍ളിയെ.”
അവള്‍ പറഞ്ഞു.
ഞാന്‍ ഒന്നും മനസ്സിലാകാതെ അവളെ നോക്കി.
“നിനക്കറിയില്ലേ നമ്മുടെ മുത്തശ്ശന്‍റെ കമ്പനീല്‍ ഒരു പ്രോബ്ലം ഉണ്ടായത് അഞ്ച് കൊല്ലം മുമ്പ്,"
"ആ ഓര്‍ക്കുന്നു. ഒരു എമ്പ്ലോയി ഫര്‍ണേസില്‍ വീണ് മരിച്ചത്."
"അതെ. അതീ ഷേര്‍ളിടെ മോനായിരുന്നു. കേസ് നടന്നെകിലും അത് അയാളുടെ കുഴപ്പം കൊണ്ട് സംഭവിച്ചതാണ് എന്ന് കോടതി കണ്ടെത്തിയിരുന്നല്ലോ. മുത്തശ്ശന് ശിക്ഷ കിട്ടാത്തത് കൊണ്ട് അവര്‍ക്ക് വെറുപ്പും പ്രതികാരചിന്തയുമാണ്. ഇപ്പം നമ്മളെ നശിപ്പിക്കാന്‍ കൂടോത്രക്കാരെ ഒക്കെ വിളിച്ച് വീട്ടില്‍ കയറ്റുന്നു എന്നൊക്കെ നാട്ടുകാര് പറയുന്നുണ്ട്."
💬 Comments
View all comments