Chapter Title : നഗരവാരുതിയിൽ അർച്ചന [Renu Ki Ka]
കടയിൽ സഹായത്തിന് നിന്നു. അർച്ചന ആ സമയം അർച്ചന ഡിഗ്രി കഴിയാറായിരുന്നു. അവളുടെ വീട്ടിൽ കല്യാണം നോക്കിതുടങ്ങിയ സമയത്ത് കിഷോറിന് അവളുടെ വീട്ടിൽ ചെന്ന് അവരുടെ ഇഷ്ടം പറയാൻ മടിയായിരുന്നു. അതിന് കാരണം അർച്ചയുടെ വീട്ടുകാർ അവനെക്കാളും ഉയർന്ന ജാതിക്കാർ ആയിരുന്നു.നാട്ട് പ്രതേശങ്ങളിൽ ഇപ്പോഴും നിലനിക്കുന്ന ജാതിവെറി അവരുടെ പ്രണയബന്ധത്തിലും ഒരു വിലങ്ങ് തടിയായിരുന്നു.
ഒടുക്കം ഒരു ആലോചന അവൾക്ക് ഉറപ്പിച്ച അവസ്ഥ വന്നപ്പോൾ വേറെ വഴി ഇല്ലാതെ അവർ ഒളിച്ചോടാൻ തീരുമാനിച്ചു. രാത്രി തന്നെ അവർ എറണാകുളത്തേക്ക് വണ്ടി കേറി.
ഓരോ സ്റ്റേഷനുകളും പിന്നിടുമ്പോൾ, അർച്ചന തന്റെ പഴയ ലോകത്തെ പിന്നിൽ ഉപേക്ഷിക്കുകയായിരുന്നു. വെളുപ്പിന് മൂന്ന് മണിയോടെ എറണാകുളം സൗത്ത് സ്റ്റേഷന്റെ പ്ലാറ്റ്‌ഫോമിൽ അവർ കാലുകുത്തി. ഉറക്കച്ചടവുള്ള ആ നഗരം അവരെ ഒരു ഗൂഢസ്മിതത്തോടെ സ്വീകരിച്ചു.
കിഷോറിന്റെ സുഹൃത്ത് രാഹുൽ അവർക്കായി കാക്കനാട് ഒരു ചെറിയ ഫ്ലാറ്റ് ശരിയാക്കിയിരുന്നു. നഗരത്തിലെ ജീവിതം അവർ കരുതിയതിലും ചെലവേറിയതായിരുന്നു. കയ്യിലുണ്ടായിരുന്ന പണം പതുക്കെ തീരാൻ തുടങ്ങിയപ്പോൾ രണ്ടുപേർക്കും ജോലി കണ്ടെത്തുക എന്നത് വലിയൊരു വെല്ലുവിളിയായി.
രാഹുൽ ജോലി ചെയ്യുന്ന വലിയ ഐടി കമ്പനിയിൽ തന്നെ രണ്ട് ഒഴിവുകൾ വന്നു. പക്ഷേ ഒരു നിബന്ധനയുണ്ട്—ഒരേ കമ്പനിയിൽ ജോലി ചെയ്യുന്നവർ വിവാഹിതരാകാൻ പാടില്ല.
"അച്ചു, നമ്മൾ അവിടെ ചെന്ന് കല്യാണം കഴിഞ്ഞവരാണെന്ന് പറയണ്ട. ജസ്റ്റ് ഫ്രണ്ട്‌സ് ആണെന്നോ അല്ലെങ്കിൽ റിലേറ്റീവ്‌സ് ആണെന്നോ പറയാം. ജോലി കിട്ടി സെറ്റിൽ ആയിട്ട് നമുക്ക് ബാക്കി ആലോചിക്കാം," കിഷോർ പറഞ്ഞു.
ആദ്യം അർച്ചനയ്ക്ക് അതൊരു ഉൾഭയം നൽകിയെങ്കിലും ഗതികേട് കൊണ്ട് അവൾ സമ്മതിച്ചു. അർച്ചന ഒരു
💬 Comments
View all comments