0%

Chapter Title : നഗ്നസത്യം 3 [Lee child]

Author : Lee child Read All Parts 536

സാഹിൽ ഒന്നു മിഴിച്ചു…

ഞാൻ : സിയ യ്ക്ക് ഇതിൽ പങ്കില്ലെന്നു എന്നിക്കുറപ്പുണ്ട്.. പക്ഷേ, അവൾ സത്യം പറയണം..അങ്ങനെയാണെകിൽ എന്റെ സഹായമുണ്ടാകും..

സാഹിൽ ഒന്നും മിണ്ടാതിരുന്നു…

ഒന്നു വെയിറ്റ് ചെയ്യു…

സാഹിൽ പടി കയറി മുകളിലേക്കു പോയി..

ഞാൻ കുറച്ചു നേരം കാത്തിരുന്നു.. മുകളിന്ന് സിയയുടെ കരച്ചിൽ കേൾക്കാമായിരുന്നു..

ഞാൻ അതൊന്നും ശ്രദ്ധിക്കാതെ അവൾക്കു വേണ്ടി കാത്തിരുന്നു…

കുറച്ചു സമയത്തിന് ശേഷം സാഹിൽ സിയയെയും കൂട്ടി താഴെ വന്നു..

അവളുടെ അവസ്ഥ വളരെ പരിതാപകരമായിരുന്നു…

അർമാന്റെ മരണം അവളെ നല്ല രീതിയിൽ ബാധിച്ചിട്ടുണ്ടെന്ന് തോന്നുന്നു..

സാഹിൽ മെല്ലെ അവളെ പിടിച്ചു കൗച്ചിലിരുത്തി

ഞാൻ :സിയ, ആർ യൂ ഓക്കേ?

ഒരു ഉത്തരവുമില്ല…

ഞാൻ : എനിക്ക് തന്നെ..

സാഹിൽ : ഞാൻ പറഞ്ഞിട്ടുണ്ട്, അരുൺ…

ഞാൻ : ഓക്കേ, നിങ്ങളും അർമാനും തമ്മിൽ…??

മൗനം മാത്രം….

പിന്നെ

സിയ : സിയ അർമാനേ ഇഷ്ടമായിരുന്നു…

പിന്നെ അവൾ മെല്ലെ വിതുമ്പി…

സാഹിൽ അവളെ ആശ്വസിപ്പിച്ചു…

എനിക്ക് അവനെ കുട്ടികാലം തൊട്ടേ ഇഷ്ടമായിരുന്നു.. പക്ഷേ അവൻ എന്നെ ഒരു കൂട്ടുകാരിയെ പോലെ കണ്ടു…ഞാൻ എന്റെ മനസ്സിലിലുള്ളത് തുറന്നു പറഞ്ഞു പക്ഷെ അവനു എന്റെ കാര്യത്തിൽ അത്ര താല്പര്യം ഇല്ലായിരുന്നു ?..

പിന്നെ അവൻ നിത്യയുമായി ഇഷ്ടത്തിലായി..

അന്ന് മുതൽ എനിക്കു നിത്യയോട് അസൂയയായിരുന്നു…

അങ്ങനെ ഒരു ദിവസം…

ഞാൻ അവനെ അവന്റെ ബോട്ടിൽ കാണാൻ ചെന്നു…

അവൻ നല്ല രീതിയിൽ മദ്യപ്പിച്ചിരിക്കുകയായിരുന്നു…സാധാരണ അവൻ വളരെ സങ്കടപ്പെട്ടിരിക്കുമ്പോഴോ ദേഷ്യപ്പെട്ടിരിക്കുമ്പോ ഇങ്ങനെ ചെയ്യാറുണ്ട്.. ഞാൻ അവനെ തട്ടി വിളിച്ചു…കുറച്ചു നേരത്തിന് ശേഷം

💬 Comments

View all comments