0%

Chapter Title : നഗ്നസത്യം 4 [Lee child]

Author : Lee child Read All Parts 526

ഞാൻ : ടാ അജിത്തേ, പോയി റെസ്റ്റെടുക്ക്.. ആ ഡോക്ടറെങ്ങാനും കണ്ടാ പ്രശ്നമാകും…

അജിത് : എനിക്കൊരു കുഴപ്പവുമില്ല… എനിക്കവളെ കാണണം..

ഞാൻ : അതിന് കുറെ സമയമെടുക്കും…

അജിത് : അത്ര വരെ ഞാൻ കാത്തിരിക്കാം…

ഞാൻ പിന്നെ ഒന്നും മിണ്ടിയില്ല..

അരുൺ…

ഞാൻ തിരിഞ്ഞു നോക്കി…

സാഹിലായിരുന്നു…

അവനെ കണ്ടപ്പോൾ അജിത്തിന്റെ മുഖത്തെ ഭാവമാറ്റം ഞാൻ ശ്രദ്ധിച്ചു…

ഞാൻ : ആ..സാഹിൽ…

സാഹിൽ : കുറച്ചു വൈകിയാണ് അറിഞ്ഞത്…ഇപ്പോൾ..

ഞാൻ : ബോധം വന്നിട്ടില്ല…

കുറച്ചു നേരത്തിന് ശേഷം ഡോക്ടർ വന്നു …

സാനിയ : ഡോക്ടർ, നിത്യക്കിപ്പോൾ?

ഡോക്ടർ : റസ്റ്റ്‌ വേണം മിനിമം 1മണിക്കൂർങ്കിലും,

ഞാൻ : ബോധം വന്നതിന് ശേഷം കുറച്ചു നേരത്തേക്കെങ്കിലും സംസാരിക്കാൻ?

ഡോക്ടർ : വലിയ കാര്യമൊന്നുമില്ല…

ഞാൻ : എന്ന് വച്ചാൽ?

ഡോക്ടർ : അവളുടെ ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്തായിരുന്നു.. She was drugged…

ഞാൻ : വാട്ട്‌ ??

ഡോക്ടർ :യെസ്, അത് ഉള്ളിൽ ചെന്നാൽ ഓർമ്മക്കുറവ് ഉണ്ടാവും…ചിലപ്പോൾ അത് കാരണം നിങ്ങൾ ഉദ്ദേശിച്ച ചോദ്യങ്ങൾക്കു ഉത്തരം കിട്ടില്ല..

ഞാൻ : പിന്നെ…

അവൾക്കു വേറെന്തെങ്കിലും…

അജിത്തിന്റെ മുഖം വലിഞ്ഞു മുറുകുന്നത്

ഞാൻ വല്ലാതായി…

പെട്ടന്ന് icu വിൽ നിന്ന് നേഴ്സ് പുറത്ത് വന്നു..

ഡോക്ടർ, അവർക്കു ബോധം വന്നു..

ഡോക്ടർ : ഉം, ഒരാൾക്ക് മാത്രമായി കേറാം…

ഞാൻ : ഞാൻ കേറാം..

ഞാൻ icuvil കയറി…

നിത്യ മെല്ലെ കണ്ണുകൾ തുറന്നിട്ടുണ്ടായിരുന്നു…ഞാൻ മെല്ലെ അവളുടെ അടുക്കൽ ചെന്നു…

അവൾ എഴുന്നേൽക്കാൻ ശ്രമിച്ചു…

💬 Comments

View all comments