Chapter Title : നഗ്നസത്യം 4 [Lee child]
ഞാൻ : ഏയ്, വേണ്ട…കിടക്ക്…
ഞാൻ അവളെത്തന്നെ നോക്കി നിന്നു..
എന്താണ് പറയേണ്ടതെന്നറിയാത്ത അവസ്ഥ.. ഞാൻ അവളോട് അർമാന്റെ കാര്യം എങ്ങനെ…
ഞാൻ : ഇപ്പൊ എങ്ങനെയുണ്ട്?..
നിത്യ : കുഴപ്പമൊന്നുമില്ല…
ഞാൻ : നിനക്ക് വല്ലതും ഓർമയുണ്ടായിരുന്നോ?
അവൾ ഒന്ന് മിണ്ടാതിരുന്നു.. എന്നിട്ട് പറഞ്ഞു..
"ഞാൻ കല്യാണത്തിന്റെ ഡ്രസ്സൊക്കെയിട്ട് റെഡിയായിരിക്കുകയായിരുന്നു.. പെട്ടന്ന് എനിക്കു ഒരു മെസ്സേജ് വന്നു.. അതിൽ അർമാന്റെ ഒരു രഹസ്യം എനിക്കറിയാം എന്നായിരുന്നു.. അറിയണമെങ്കിൽ പിന്നിലുള്ള കാട്ടിലേക്കുവരണം എന്നും പിന്നെ ആരോടും പറയരുതെന്നും പറഞ്ഞു..പിന്നെ…പിന്നെ.."
ഞാൻ: മതി.. മതി..
നിത്യ : അല്ലേടാ, എനിക്കു ബോധം വന്നപ്പോ എന്തോ ഒരു.. ഒന്നു.. എന്നെ… …അതിൽ നിന്ന് എനിക്ക് രക്ഷപെടാൻ ഞാൻ എന്റെ കൈയിൽ കിട്ടിയ കത്തി കൊണ്ട് കുത്തി..പിന്നെ…
അവൾ കരയാൻ തുടങ്ങി..
ഞാൻ : കുഴപ്പമില്ല..പിന്നെ നിനക്ക് ആരാ ടെഡി ഗിഫ്റ്റായി തന്നത്?
നിത്യ : അത് അർമാൻ…
ഞാൻ : നേരിട്ടാണോ..
നിത്യ : അല്ല, അയച്ചു തന്നതാ..
ഞാൻ : ഉം.. ശെരി..നീ വിശ്രമിക്ക്..
അവൾ : അയ്യോ.. എന്റെ കല്യാണം.. അർമാൻ…എവിടെ?..
ഞാൻ ഒന്ന് വിറച്ചു…
ആദ്യം വിശ്രമിക്ക്.. എന്നിട്ട് പറയാം…
പെട്ടന്നു പുറത്തു നിന്നു ഒരു ഒച്ചപ്പാടും ശബ്ദവും കേൾക്കാൻ തുടങ്ങി..എന്താണ് കാര്യമെന്നറിയാൻ ഞാൻ പുറത്ത് ചെന്നു..
പുറത്തു ശാന്തനുവും ശിങ്കിടി അശ്വിനും വന്നിട്ടുണ്ട്..
സാനിയ, യൂ ആർ ആ ഷെയിം ടു തെ entire പോലീസ് ഡിപ്പാർട്മെന്റ്.. നാണമില്ലേ ഇതുപോലെ ചെയ്യാൻ…ഒരു പെണ്ണാണെന്ന് കരുതിയാ ഞാൻ…
ചുറ്റുമുള്ള ആളുകൾ സാനിയായേ തന്നെ നോക്കുന്നുണ്ട്…അവൾ ഒന്നും
💬 Comments
View all comments