0%

Chapter Title : നഗ്നസത്യം 4 [Lee child]

Author : Lee child Read All Parts 528

മിണ്ടാതെ നിസ്സഹായയായി നിൽക്കുന്നു.. ചുണ്ടുകൾ കടിച്ചു പിടിച്ചു കൊണ്ട്…അജിത്തും അവിടെ നില്കുന്നുണ്ടായിരുന്നു…

ചേ…ഞാൻ കാരണമല്ലേ അവൾ..

മതി…ഇയാളോട് ഇനി നാല് വാക്ക് പറഞ്ഞിട്ട് തന്നെ ബാക്കി…

ഞാൻ എന്റെ ട്രാക്ക് മാറ്റി പിടിക്കാൻ തീരുമാനിച്ചു…

ഞാൻ : mr ci…

ശാന്തനു എന്റെ എന്റെ അടുക്കൽ കണ്ണു പായിച്ചു.. എന്നെ കണ്ടപ്പോൾ അയാളുടെ മുഖത്തെ പേശികൾ വലിഞ്ഞു മുറുകി.. സാനിയയുടെ മുഖത്തു ഭീതി ഉണ്ടായിരുന്നു..അയാൾ എന്റെ അടുക്കൽ പാഞ്ഞടുത്തു..

ശാന്തനു : ഓഹോ, താനും കൂടി ചേർന്നുള്ള കളിയാണല്ലേ ഈ അന്വേഷണം?.. എന്താടാ അവളുടെ കൂടെ മാത്രമേ അന്വേഷണത്തിന് പോവത്തുള്ളു?.. ?

ഞാൻ കോപം കൊണ്ട് വിറച്ചു..

ഞാൻ : mr ഷണ്ടൻ.. നിങ്ങളോട് നല്ല രണ്ടു വാക്ക് പറയാൻ അറിയാഞ്ഞിട്ടല്ല…ആദ്യമേ നിങ്ങൾക് നിത്യയുടെ തിരോധാനത്തിൽ താല്പര്യമില്ല എനിക്കറിയാമായിരുന്നു…പിന്നെ നമ്മൾ നമ്മുടേതായ രീതിയിൽ അന്വേഷിക്കുമ്പോൾ അതിനും സമ്മതിക്കില്ലെന്ന് വച്ചാൽ!… പിന്നെ അർമാന്റെ കൊല നിത്യയുടെ തലയിൽ കെട്ടി വെക്കാൻ…

ശാന്തനു : ആര് കെട്ടിവെക്കാൻ? അവളെ അറസ്റ്റ് ചെയ്യാനാ നമ്മൾ ഇവിടെ വന്നിരിക്കുന്നത്.. അതിനുള്ള തെളിവും നമ്മുടെ കൈയിലുണ്ട്…

അത് കേട്ട് ഞാൻ നടുങ്ങി…

അയാൾ പിന്നെയും തുടർന്നു..

പിന്നെ ഇവിടുത്തെ ഡോക്ടറുടെ ഒപ്പീനിയൻ പരിഗണിച്ചു 3 ദിവസം സമയം കൂടിയുണ്ട്.. പിന്നെ..

അയാൾ ഒന്ന് ചിരിച്ചു..

വാടാ..

അശ്വിനോട് ആഗ്നാപിച്ചു…

ഞാൻ ആകെ തളർന്നു.. എന്താണ് ചെയ്യേണ്ടതെന്നറിയാത്ത അവസ്ഥ..

ഞാൻ സാനിയയുടെ മുഖത്തേക്ക് നോക്കി.. അവൾ ഒന്നും മിണ്ടാതെ തല താഴ്ത്തി നിന്നു…അജിത്തിന്റെ കണ്ണുകളിൽ സങ്കടവും ദേഷ്യവും ചേർന്ന ഭാവം..

സാഹിൽ എന്റെ തോളത്തു തട്ടിക്കൊണ്ടു

💬 Comments

View all comments