Chapter Title : നഗ്നസത്യം 4 [Lee child]
അരണ്ട വെളിച്ചം ചുവരിലെ ഒരു ഒരു ഭാഗത്തിലേക്കു വീണു..
അവിടെ കണ്ട കാഴ്ച ഞങ്ങളെ ഞെട്ടിക്കുന്നതായിരുന്നു…
ഇത് വരെ നടന്ന എല്ലാ സംഭവങ്ങളുടെയും ഒരു ഫുൾ പ്രൂഫ് ബ്ലു പ്രിന്റ് ആയിരുന്നു…
ഇതോടു കൂടി ഇവിടെ നടക്കുന്ന സംഭവങ്ങളുടെ ഏകദേശരൂപം മനസിലായി..
സാനിയ അവിടെ ചെന്നു ചില ഫോട്ടോസ് നോക്കി…അർമാന്റെ ഒരു ദിവസത്തെ ദിനചര്യകൾ, ആരെയെല്ലാം കാണുന്നു എന്ന് വേണ്ട കഴിയാവുന്ന ഇൻഫർമേഷൻ മുഴുവൻ ശേഖരിച്ചു വെച്ചിട്ടുണ്ട്..
"ബാസ്റ്റഡ്…"
ഞാൻ : എന്താ..
സാനിയ : തന്നെയല്ല…
അപ്പോൾ താൻ കരുതിയത് ശെരിയാണല്ലേ…ബോത്ത് ആർ കണക്റ്റഡ്..രണ്ട് ക്രൈംസിന്റെ പിന്നിലെ മാസ്റ്റർ മൈൻഡ് ഒരാൾ തന്നെയാ..
ഞാൻ : പക്ഷേ നിത്യ?..
ഞങ്ങൾ അടുത്ത റൂമിൽ പോയി നോക്കി.. നിരാശയായിരുന്നു ഫലം..
ഞാൻ : ശേ, നിത്യയെ ഇവിടെ നിന്നും കിട്ടിയില്ലലോ ?
സാനിയ : പക്ഷെ…
ഞാൻ അവിടെ തന്നെ തളർന്നിരുന്നു…മരം കൊണ്ടുള്ള നിലത്തിൽ എന്റെ തല അമർത്തി.. കുറച്ചു നേരം എന്താണ് ചെയേണ്ടതെന്ന് അറിയാതെ…സാനിയ എന്റെ തോളിൽ കൈ വെച്ചു..
പെട്ടന്ന്…
നിലത്തു നിന്ന് ഒരു കമ്പനം അനുഭവപ്പെട്ടു…
തക്.. ടക്.. ടക്..
ഞാൻ സാനിയയേ നോക്കി..അവൾ അനങ്ങാതെ എന്തോ ആലോചിരിക്കുകയായിരുന്നു..
കുറച്ചു നേരം കഴിഞ്ഞ് സാനിയ എന്നെ നോക്കി…
ഞാൻ അവളെയും…
പിന്നെ ഞാവളോട് ആംഗ്യം കാണിച്ചു ?…
അവളെന്തെന്നറിയാതെ ഭാവം കാണിച്ചു..
ഞാൻ : എല്ലാം ഒന്ന് കൂടി പരിശോധിക്കണം..
സാനിയ : എന്തിന്?
ഞാൻ ഒന്നും മിണ്ടിയില്ല.. ഞാൻ മരം കൊണ്ടുണ്ടാക്കിയ നിലം കുറച്ചു നേരത്തേക്ക് നോക്കി നിന്നു…
ഒരു നിമിഷം,
💬 Comments
View all comments