Chapter Title : നഗ്നസത്യം 4 [Lee child]
ജോലി ഒരു പ്രത്യേക ഇഷ്ടമുള്ളത് കൊണ്ട് ഞാൻ ഇത് തിരഞ്ഞെടുത്തു…
അവൾ പറഞ്ഞു നിർത്തി…
പിന്നെ അവൾ എന്നെ നോക്കി പറഞ്ഞു..
താൻ എന്റെ കൂടെയിരിക്കുന്നത് വളരെ ആശ്വാസമാണ്…എനിക്കു ആരെല്ലാമോ ഉള്ളത് പോലെ…ഇനിയും ജീവിക്കാൻ….
ഞാൻ പെട്ടന്ന് അവളുടെ വാ പൊത്തി…
സ്സ്…
അവൾ മെല്ലെ എന്റെ കൈ താഴ്ത്തി..
എന്താ?..
ഞാൻ : അവിടെ എന്തോ ഉണ്ട്..ഒരു വീടാണെന്ന് തോന്നുന്നു..സാനിയ തോക്കില്ലേ?
സാനിയ : ഉം…
നമ്മളെ ഇരുട്ടിന്റെ സഹായത്തോടെ മെല്ലെ അങ്ങോട്ട് നടന്നു..
സാനിയ അവളുടെ തോക്ക് തയ്യാറാക്കി വച്ചു..
അത് ഒരു പഴയ ഷെഡ്ടായിരുന്നു..അത്യാവശ്യം പഴക്കം ചെന്നത്…
ഞാൻ ആ മരവാതിൽ പരിശോധിച്ചു.. കുറച്ചൊക്കെ ചിതലരിച്ചിട്ടുണ്ട്…ഒരു ചവിട്ടിനു തുറക്കാൻ പറ്റും.. സാനിയ ചവിട്ടാൻ ഒരുങ്ങിയപ്പോൾ ഞാൻ അവളുടെ കൈ പിടിച്ചു.. ഒരു വാണിംഗ് എന്ന രീതിയിൽ…അവളോട് അവിടെ നിൽക്കാൻ പറഞ്ഞു..
ഞാൻ ആ ഷെഡ് പുറത്ത് നിന്ന് പരിശോധിച്ചു…
പുറത്തൊരു സൈഡിൽ ഒരു പൊട്ടിയ ജനാല കണ്ടു.. അത് വഴി ഞാൻ അകത്തു കയറി..
അവിടെ ഒരു ബൾമ്പിരിക്കുന്നത് കണ്ടു..
ഒന്ന് സൂക്ഷിച്ചു നോക്കിയപ്പോൾ ഞാൻ സ്വിച്ചും കണ്ടു പിടിച്ചു…അത് ഞാൻ ഓണാക്കി…
വൈകാതെ അവിടമാകെ ഒരു പ്രകാശം പരന്നു…
എന്നിട്ട് മുൻവാതിൽ തുറന്നു…
സാനിയ അകത്തേക്കു കയറി വന്നു..
ഞാൻ : ഇവിടെ ആകെ രണ്ട് മുറിയേയുള്ളു
സാനിയ : നമുക്ക് ആദ്യത്തെ മുറിയിൽ നോക്കാം..
ആദ്യത്തെ മുറി ഒരു തുരുമ്പിച്ച പൂട്ട് കൊണ്ട് ലോക്ക് ചെയ്തിരിക്കുകയായിരുന്നു..
സാനിയ അത് ചവിട്ടി തുറന്നു…
പുറത്തുള്ള മുറിയിലെ വെളിച്ചം അകത്തേക്ക് ഇരച്ചു കയറി…
💬 Comments
View all comments