Chapter Title : നഗ്നസത്യം 6 [Lee child]
അഭിമാനപ്രശ്നമാണെങ്കിലോ?ഒരു റൗടിയെ ഡീൽ കഴിയാത്ത ആളാ.. ഞാൻ : ശെരിക്കും സാഹ കുടുംബത്തിന്റെ ചരിത്രം എന്താ? സാഹിൽ : അവരുടെ കുടുംബം കൂടുതലും വളർന്നത് ബ്രിട്ടീഷ് കാരുടെ കാലഘട്ടത്തിലാണ്..20ആം നൂറ്റാണ്ടിൽ അവരുടെ പിന്മുറക്കാർ കപ്പൽ ഇറങ്ങി.. പിന്നീട് ബ്രിട്ടീഷ് കാരുമായി കൂറ് പുലർത്തി.. പിന്നീട് ഒരു കൂട്ടർ ഹിന്ദു മതത്തിലേക്ക് മാറി.. ഇപ്പോഴുള്ളവർ അവസാനത്തെ കണ്ണികൾ..അവരുടെ ആ പഴയ കപ്പൽ ഇപ്പോഴും അവിടുത്തന്നെയുണ്ട്.. ആ…ഇപ്പോഴാ ഒരു കാര്യം ഓർമ വന്നത്.. അടുത്തയാഴ്ച ദീപാവലി അല്ലെ…അവരുടെ വക പരിപാടികളുണ്ട്.. അവരുടെ ബീച് ഹൗസിൽ… അജിത് : എന്താ അങ്ങോട്ട് പോണോ? ഞാൻ ഒരു നിമിഷം മിണ്ടാതിരുന്നു.. മനസ്സിൽ ചില കണക്കു കൂട്ടലുകൾ നടത്തി.. ചില സംശയങ്ങളും… അജിത്തും സഹിലും തമ്മിലുള്ള സംസാരം മെല്ലെ മങ്ങി…ഞാൻ എന്നോട് തന്നെ സംസാരിക്കുന്നത് ശ്രദ്ധിച്ചു… ആഘോഷമോ… എന്തിനു?... സ്വന്തം മകൻ കൊല്ലപ്പെട്ടിട്ടും?? ഇത് മറ്റൊരു അപകടം നടക്കുന്ന സ്ഥലമായിരിക്കുമോ? തള്ളി കളയാനാവില്ല…കാരണം…നിത്യയുടെ കല്യാണസമയത്താണ് എല്ലാത്തിന്റെയും തുടക്കം…അഥവാ ശെരിക്കുമൊരു ഇത്രയും പ്ലാൻ ചെയ്യുന്ന കൊലയാളി ഉണ്ടെങ്കിൽ…. അയാൾക്കിതൊരു സുവർണവസരമല്ലേ… "അരുൺ…" പെട്ടന്ന് ഞാൻ ബോധത്തിലേക്ക് വന്നു… സാനിയായിരുന്നു…സാഹിലും അജിത്തും എന്നെ നോക്കുകയായിരുന്നു… എന്താ ആലോചിക്കുന്നേ?... ഞാൻ : ഏയ്, ഒന്നുമില്ല..സാഹിൽ, ആ പരിപാടിക്ക് നിനക്ക് ക്ഷണമുണ്ടോ? സാഹിൽ : അങ്ങനെയൊന്നുമില്ല, ആർക്കു വേണമെകിലും വരാം…അവസാനം അടുത്ത ഇളം തലമുറയിലെ ആരെങ്കിലും ദീപശ്ശിക കത്തിക്കണം.. ഞാൻ : അതു നന്നായി… സാനിയ : നീയെന്താ ഉദ്ദേശിക്കുന്നത്?.. ഞാൻ : അഥവാ ഇത്രയും പെർഫെക്റ്റായി കളിക്കുന്ന മൈൻഡ് ഉണ്ടെങ്കിൽ.. അയാൾക്കു ഈ ആഘോഷത്തേക്കാൾ വലിയ അവസരം വേറെ
💬 Comments
View all comments