Chapter Title : നഹ്മയും പ്രൊഫസർ വർഗീസ് കുര്യനും 3 [നഹ്മ]
ദുബായിൽ ആണ് വാപ്പ പള്ളിയിൽ മുക്രി ആണ്. നല്ല ദൈവവിശ്വാസം ഉള്ള കൂട്ടര് ആണ്. ഞാൻ അതങ്ങട്ട് ഉറപ്പിച്ചു. അല്ലേലും പെണ്ണുങ്ങള് എന്തിനാ ഇതിലൊക്കെ അഭിപ്രായം പറയുന്നത്. ചെക്കൻ ഈ അടുത്ത് വരും അപ്പോ നേരെ നിക്കാഹ്. ഓന്റെ ഉപ്പാടെ എടുത്ത് ഞാൻ വാക്ക് കൊടുത്തു.
അപ്പോ നഹ്മ മോള് കാണണ്ടെ ചെക്കനെ.
ഹേയ് അതല്ലേ ഞാൻ പറഞ്ഞേ ഇവടെ ആ പതിവില്ല. ആണുങ്ങൾ അല്ലേ സാറേ അല്ലേലും തീരുമാനിക്കണ്ടത്.
അല്ല അപ്പോ നിക്കാഹ് കഴിഞ്ഞ അവളെ അങ്ങട്ട് കൊണ്ട് പോകുമോ.
ഹേയ് ഇല്ലാ സാറേ. ഓളെ പഠിപ്പിക്കാം പറഞ്ഞിട്ടുണ്ട് പക്ഷേ നിക്കാഹ് കഴിഞ്ഞപാടെ കല്യാണം അടുത്തന്നെ എത്രേം പെട്ടെന്ന് നടത്തണം എന്നാണ് ഓർക്ക്. അവൾക്ക് കല്യാണം കഴിഞ്ഞ് അവിടുന്നു കോളേജിൽ പോയി പഠിക്കാലോ. അവടെ അടുത്താണ് ചെക്കന്റെ വീട്. ഹോസ്റ്റലിൽ വെറുതെ നിൽക്കണ്ടല്ലോ.
എല്ലാം അപ്പോ ഉറപ്പിച്ചു ല്ലേ.
പിന്നല്ലാതെ സാറേ. നല്ല വിശ്വാസികളാ. ഞാൻ വാക്ക് കൊടുത്തു ഈ വ്യാഴാഴ്ച അവര് വരും. അടുത്ത ഞാറാഴ്ച്ച നിക്കാഹ്. ഒരു മാസം കഴിഞ്ഞ് കല്യാണം. അവടെ കോളേജിന്റെ തൊട്ടടുത്ത സാറേ ഇങ്ങളൊക്കെ ചിലപ്പോ അറിയുന്നുണ്ടാവും കൂട്ടരേ.
അവള്കൾ 21 അല്ലേ ആയിട്ടൊള്ളു.
സാറേ 21 ആയില്ലേ. പിന്നെ ഇപ്പോ കുറച്ച് ക്യാഷ് കയ്യിൽ വന്നിട്ടുണ്ട്. കയ്യിൽ ഉള്ളപ്പോ അല്ലേ കല്യാണം നടത്താൻ പറ്റു.
മ്മ്മ് (നിരാശയോടെ )
സാറേ പ്രോജെക്ടിന്റെ എന്താ.
ആ അത് ഞാൻ നോക്കട്ടെ.
ശെരി ഞാൻ വെയ്ക്കാണെ.
മ്മ്.
സാറ് ആകെ നിരാശനായി . അവളെ കല്യാണം കഴിച്ചാൽ പിന്നെ ആദ്യം
💬 Comments
View all comments