Chapter Title : നഹ്മയും പ്രൊഫസർ വർഗീസ് കുര്യനും 3 [നഹ്മ]
തനിക്ക് കിട്ടില്ലല്ലോ. എന്താ വേണ്ടത് ഓളെ ഒന്നുകൂടെ വിളിക്കണോ. ഒന്ന് വിളിക്കാം.
**************************************************
അയ്യോ സാറല്ലേ ഇത്. ഞാൻ ഇപ്പോ എന്താ പറയാ.
ഹലോ സാർ
ഓ നീ ഇങ്ങട്ട് വിളിക്കും എന്ന മോളെ ഞാൻ വിചാരിച്ചത്.
ഞാൻ എന്തിനാ വിളിക്കുന്നത് സാറിനെ?.
അത്...ഹേയ് ഒന്നൂല്യ മോളെ.(ചമ്മലോടെ )
ഞാൻ 1 വീക്ക് കഴിഞ്ഞു വരാം കോളേജിലേക്ക് അത്ര എങ്കിലും ടൈം എനിക്ക് വേണം. നടന്നതൊക്കെ ഒന്ന് മറക്കാൻ അല്ലാതെ എനിക്ക് സാറിനെ ഫേസ് ചെയ്യാൻ പറ്റില്ല. പിന്നെ...
ആ മതി മോളെ മതി (സന്തോഷത്തിൽ ) എനിക്കത് കേട്ടാൽ മതി. താങ്ക് യൂ സോ മച്ച് ട്ടോ മോളെ.
ആഹ്...ഇതിന്റെ പേരില് സാറ് ജോലിയൊന്നും ഉപേക്ഷിക്കരുത്. എന്റെ ഭാഗത്തും തെറ്റ്ണ്ട്. പക്ഷേ സാറ് ഒരു വാക്ക് തരണം എന്നോട് ഇനി മോശമായി പെരുമാറില്ല എന്ന്. അങ്ങനെ ഉണ്ടായാൽ ഞാൻ അപ്പോ പഠിത്തം നിർത്തും. സിസിലി ആന്റിയെ വിളിച്ചു നടന്നതെല്ലാം പറയുകയും ചെയ്യും.
അയ്യോ ഇല്ലാ മോളെ ഒരിക്കലും ഇല്ലാ. ഇനി അങ്ങനെ ഉണ്ടാവത്തെ ഇല്ലാ സിസിലിയെ ഒന്നും വിളിച്ചേക്കരുത് . നീ ഒന്ന് കോളേജിൽ വാ പെട്ടെന്ന് തന്നെ. പഠിപ്പ് നടക്കട്ടെ.
മ്മ്മ്. വേറെന്താ ഒന്നും ഇല്ലല്ലോ ശെരി ബൈ.
അതേയ് നിന്നേ ഒരു കൂട്ടര് കാണാൻ വരുന്നത് ഉപ്പ പറഞ്ഞോ. എനോട് ലീവിന്റെ കാര്യം ചോദിച്ചു. പിന്നെ നിന്നോട് ഇത് പറയണ്ട എന്നും പറഞ്ഞു മോളെ.
ഇല്ലാ.
ആ വരുന്നുണ്ട്. ഈ ആഴ്ച അത് ഉപ്പ ഉറപ്പിച്ചിരിക്കുന്നു ഓർക്ക് വാക്ക് കൊടുത്തുത്രെ. നിന്റെ ഉപ്പാടെ
💬 Comments
View all comments