Chapter Title : നഹ്മയും പ്രൊഫസർ വർഗീസ് കുര്യനും 3 [നഹ്മ]
എന്തേലും ആണോ.
മറുപടി കൊടുക്കാതെ അവൾ പെട്ടെന്ന് ഫോൺ എടുത്ത് സാറിനെ വിളിച്ചു.
ഹലോ
ആ മോളെ പറ. എന്താ.
സാറ് എന്താ ഇങ്ങനെ എന്നെ കുറ്റപ്പെടുത്തി പറയുന്നത്. എനിക്ക് ആകെ വിഷമം ആവുന്നുണ്ട്. പ്ലീസ് ഇങ്ങനെ ഒന്നും ചെയ്യരുത് ഒരാളോട്.
ഹേയ് എന്താ മോളെ ഞാൻ അല്ലേ മോശക്കാരൻ. മോള് എന്തിനാ എന്നോട് സംസാരിക്കുന്നത്.
സാറേ പ്ലീസ് നിർത്തുസാറ് പ്ലീസ്.
എന്താ വിളിച്ചത്.
ഒന്നുമില്ല ബൈ (കരഞ്ഞുകൊണ്ട് ഫോൺ വെയ്ക്കുന്നു )
ഹലോ വെയ്ക്കല്ലേ മോളെ ഞാൻ ചുമ്മാ പറഞ്ഞതാ കരയല്ലേ.(ശേ ഞാൻ എന്താ ചെയ്തത് ആ കൊച്ചിന് ആകെ വിഷമം ആയല്ലോ വേണ്ടിയിരുന്നില്ല....)
3 ദിവസത്തിനു ശേഷം.
വാട്സാപ്പിൽ.
ഹലോ സാറ്.
എന്താ മോളെ.
അവര് വന്ന് പോയി.
ആര്
ചെക്കന്റെ ഉപ്പയും ഉമ്മയും.
ഓഹ് എന്നിട്ട് എന്തായി.
അവര് കുറെ സംസാരിച്ചു. കല്യാണം കഴിഞ്ഞിട്ട് അവിടുന്നു ജോലിക്ക് പോകാം അടുത്താണ് പറഞ്ഞു.
മ്മ്മ്.
മ്മ്മ് നിന്റെ വിധി അല്ലാതെന്ത് പറയാൻ. പഠിക്കണ്ട പ്രായം ആണ്. ശെരി ബൈ വേറെ ഒന്നും ഇല്ലല്ലോ.
മ്മ്മ് ശെരി (സാറ് എന്താ ഇങ്ങനെ .)
ദിവസങ്ങൾ അങ്ങനെ കുറെ കഴിഞ്ഞു പോയി പക്ഷേ സാറ് അവളോട് അധികം അടുപ്പം കാണിച്ചില്ല. ഇത് അവൾക്ക് എന്തോ പോലെ ആയി. സാറ് മാത്രമാണ് കുറ്റക്കാരൻ എന്ന രീതിയിൽ അവൾ പറഞ്ഞത് ആണ് പ്രശ്നം ആയത് അവളും ഒരു പരിധി വരെ കുറ്റക്കാരിയാണ് എന്ന് അവൾക്ക് അറിയാമായിരുന്നു എന്നിട്ടും അത് മറച്ചു വച്ചു . ഓരോ ദിവസം കഴിയുന്തോറും നേരിയ കുറ്റബോധം
💬 Comments
View all comments